വൈറലായി മെലണി-മോദി സെൽഫി
റോം: ജി-7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം എടുത്ത സെൽഫി വീഡിയോ വൈറലായി. മെലണിയാണ് എക്സിലൂടെ വീഡിയോ പുറത്തുവിട്ടത്. ഇരുവരും കാമറയെ നോക്കി കൈവീശുന്നതിനിടെ മെലണി ‘ഹലോ ഫ്രം മെലഡി ടീം’ എന്നു പറയുന്നതു കേൾക്കാം. ഇരുവരും സെൽഫിക്കു പോസ് ചെയ്യുന്ന ഫോട്ടോയും പുറത്തുവന്നു. മെലണിയുടെ പോസ്റ്റിനു മറുപടിയായി ‘ഇന്ത്യ-ഇറ്റലി സൗഹൃദം നീണാൾ വാഴട്ടെ’ എന്നു പറഞ്ഞ് മോദി എക്സിൽ പോസ്റ്റിട്ടു. 2023 ഡിസംബറിൽ ദുബായിൽ നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിക്കിടെ മോദിക്കൊപ്പം മെലണി എടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ഇരുവരുടെയും പേരുകൾ ചേർത്ത് ‘മെലഡി’ എന്ന ഹാഷ്ടാഗിലാണ് മെലണി ഈ സെൽഫി പോസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ജി-7 ഉച്ചകോടിക്കിടെ മോദിയും മെലണിയും ഉഭയകക്ഷി ചർച്ച നടത്തി. സുരക്ഷയും പ്രതിരോധ സഹകരണവുമായിരുന്നു വിഷയങ്ങൾ.
Source link