KERALAMLATEST NEWS

‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രത്തിലെ ആ ഹിറ്റ് കഥാപാത്രം ചെയ്യാൻ ആദ്യം വിളിച്ചത് എന്നെ; വെളിപ്പെടുത്തി ധ്യാൻ

പൃഥ്വിരാജ്,​ ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂരമ്പല നടയിൽ’ റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബിൽ എത്തിയിരുന്നു. തുടക്കം മുതൽ അവസാനം വരെ ചിരിയുടെ പൂരം സമ്മാനിക്കുന്ന ഗംഭീര ഫൺ ഫാമിലി എന്റർടൈയ്നറാണ് ഗുരുവായൂരമ്പല നടയിൽ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ‘ജയ ജയ ജയ ജയഹേ’ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി.വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിൽ തന്നെയും ഒരു വേഷം ചെയ്യാൻ വിപിൻ വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. തമിഴ്‌ നടൻ യോഗി ബാബു ചെയ്ത കഥാപാത്രം ചെയ്യാൻ തന്നെയാണ് ആദ്യം വിളിച്ചതെന്നാണ് ധ്യാൻ വെളിപ്പെടുത്തിയിരിക്കുന്നത്. ‘കുടുംബസ്ത്രീയും കുഞ്ഞാടും’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിടെയാണ് ഇക്കാര്യം താരം പറയുന്നത്.

‘ ഇനി ഞാനും ബേസിൽ ജോസഫുമായി ഒരുമിച്ച് ഒരു സിനിമ നിർമ്മിക്കും. ‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രം ഹിറ്റായതിൽ സന്തോഷം. എന്നെ അതിലെ ഒരു കഥാപാത്രം ചെയ്യാൻ വിളിച്ചിരുന്നു. യോഗി ബാബു ചെയ്ത കഥാപാത്രത്തിന് വേണ്ടിയായിരുന്നുവെന്നാണ് തോന്നുന്നത്. പക്ഷേ വിപിൻ വിളിച്ച സമയത്ത് അത് ചെയ്യാൻ പറ്റിയില്ല. കാരണം വേറെ സിനിമ ഉണ്ടായിരുന്നു അതാണ്’,​ ധ്യാൻ വ്യക്തമാക്കി.​

​ ‘ഗുരുവായൂരമ്പല നടയിൽ’ ചിത്രത്തിന്റെ ഛായാഗ്രഹണം നീരജ് രവിയാണ് നിർവഹിച്ചത്. ‘കുഞ്ഞിരാമായണ’ ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണിത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർഹാരിസ് ദേശം,എഡിറ്റർ ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർറിനി ദിവാകർ,ആർട്ട് ഡയറക്ടർ സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ അശ്വതി ജയകുമാർ,മേക്കപ്പ്സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർശ്രീലാൽ,സൗണ്ട് മിക്സിംഗ് എം ആർ രാജകൃഷ്ണൻ,ആക്ഷൻ ഫെലിക്സ് ഫുകുയാഷി റവ്വേ,സ്റ്റിൽസ്‌ ജെസ്റ്റിൻ ജെയിംസ്, രോഹിത് കെ സുരേഷ്,ഡിസൈൻ ഡികൾട്ട് സ്റ്റുഡിയോ, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, വിനോഷ് കൈമൾ,


Source link

Related Articles

Back to top button