ബാങ്കോക്ക്: തായ്ലൻഡിൽ ഇരട്ട കുട്ടിയാനകൾ പിറന്നു. അയുതായ എലിഫെന്റ് പാലസിലെ 36 വയസുള്ള ചാംചുരി എന്ന പിടിയാനയാണ് ആൺ, പെൺ കുഞ്ഞുങ്ങൾക്കു ജന്മം നല്കിയത്. ആൺകുഞ്ഞാണ് ആദ്യം പുറത്തുവന്നത്. ഇതിനെ പരിചരിച്ചുകൊണ്ടിരിക്കുന്പോഴാണ് എന്തോ വീഴുന്ന വലിയ ശബ്ദം പാപ്പാന്മാർ കേട്ടത്. തുടർന്ന് ഒരു പെൺകുഞ്ഞുകൂടി ജനിച്ചതായി കണ്ടെത്തി. ആൺകുഞ്ഞിന് 60ഉം പെണ്ണിന് 55ഉം കിലോ ഭാരമുണ്ട്. രണ്ടാമത്തെ പ്രസവത്തോടെ പിടിയാന പരിഭ്രാന്തിയിലായി. കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഒരു പാപ്പാന്റെ കാലൊടിഞ്ഞു. ആനകളിൽ ഇരട്ട പ്രസവിക്കാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണെന്നും ഇതിൽ ആണും പെണ്ണും ജനിക്കാനുള്ള സാധ്യത അതിലും വിരളമാണെന്നും സേവ് ദ എലിഫെന്റ് ഗവേഷണ സംഘടന ചൂണ്ടിക്കാട്ടി. തായ്ലൻഡിൽ ആനയെ വിശുദ്ധ മൃഗമായാണ് പരിഗണിക്കുന്നത്.
Source link