KERALAMLATEST NEWS
കുവൈറ്റ് ദുരന്തം: ആശ്രിതർക്ക് രണ്ടുലക്ഷം രൂപയും ജോലിയും നൽകുമെന്ന് ജെ കെ മേനോൻ

തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായം നൽകുമെന്ന് എ.ബി.എൻ ഗ്രൂപ്പ് ചെയർമാനും നോർക്ക ഡയറക്ടറുമായ ജെ.കെ.മേനോൻ പറഞ്ഞു. ലോക കേരളസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തം നഷ്ടപ്പെടുത്തിയ ജീവിതങ്ങളെയോർത്ത് വേദനിക്കുന്നു. നമ്മുടെ സഹോദരങ്ങളാണവർ. അവരുടെ കുടുംബങ്ങളെ ചേർത്തുപിടിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. മരിച്ചവരുടെ ആശ്രിതർക്ക് എ.ബി.എൻ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപങ്ങളിൽ ജോലി നൽകും. നോർക്ക റൂട്ട്‌സ് വഴിയാണ് ധനസഹായം നൽകുക. ദുരിതബാധിതർക്കു സഹായമെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടുന്നുണ്ട്. അവർക്ക് പിന്തുണ നൽകുന്നത് കടമയായി കരുതുന്നുവെന്നും ജെ.കെ.മേനോൻ പറഞ്ഞു.
Source link