ജി-7 ഉച്ചകോടിയിൽ രാഷ്ട്രത്തലവന്മാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി; ‘സഹകരണം ശക്തിപ്പെടുത്തും’


റോം: ജി-7 ഉച്ചകോടിക്കിടെ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി എന്നിവരുമായി മോദി ചർച്ച നടത്തി. വെള്ളിയാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോദി പ്രതികരിച്ചു. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കും. പ്രതിരോധം, ബഹിരാകാശം, വിദ്യാഭ്യാസം, കാലാവസ്ഥ, നിർമിതബുദ്ധി, കായികം തുടങ്ങിയ മേഖലകളിൽ ചേർന്ന് പ്രവർത്തിക്കാനും ഇരുവരും തമ്മിൽ ധാരണയായതായാണ് റിപ്പോർട്ടുകൾ. പാരീസ് ഒളിമ്പിക്‌സിനും മോദി ആശംസ അറിയിച്ചു.


Source link

Exit mobile version