സങ്കടക്കടലായി കേരളം, കുവൈറ്റിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി നാട്

കൊച്ചി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. രാവിലെ 10.30ഓടെയാണ് മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാനത്തെ മറ്റ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.

രാഷ്‌ട്രീയ നേതാക്കളും എംഎൽഎമാരും ഉൾപ്പെടെ നിരവധിപേർ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രി കിർത്തി വ‌ർദ്ധൻ സിംഗും മൃതദേഹങ്ങളിൽ പുഷ്‌പചക്രം അർപ്പിച്ചു. മൃതദേഹങ്ങൾക്ക് മുന്നിൽ ബന്ധുക്കളുടെ ദുഃഖം അണപൊട്ടി.

കൊച്ചിയിലെത്തിയ വ്യോമസേനാ വിമാനത്തിന്റെ എമിഗ്രേഷൻ, കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി 11.49ഓടെയാണ് മൃതദേഹങ്ങൾ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. 23 മലയാളികളുടെയും ഏഴ് തമിഴ്‌നാട് സ്വദേശികളുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹമാണ് കൊച്ചിയിലെത്തിച്ചത്. മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വിമാനം കൊച്ചിയിലിറങ്ങിയത്. മറ്റുള്ളവരുടെ മൃതദേഹവുമായി വിമാനം ഡൽഹിയിലേക്ക് പുറപ്പെടും.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിർത്തി വ‌ർദ്ധൻ സിംഗും വിമാനത്തിലുണ്ടായിരുന്നു. ആകെ 24 മലയാളികളാണ് മരിച്ചത്. ഇതിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി വർഷങ്ങളായി മുംബയിലാണ് താമസം. അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകൾ മുംബയിലാണ്.

നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദർശനം നടത്തി. ശേഷം മൃതദേഹങ്ങൾ ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോയി. മൃതദേഹങ്ങൾ ഏറ്റുവാങ്ങാനായി മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. മൃതദേഹവുമായി പോകുന്ന ഓരോ ആംബുലൻസിനൊപ്പവും പൊലീസ് പൈലറ്റ് വാഹനമുണ്ട്.

45 ഇന്ത്യക്കാർ മരിച്ചെന്നാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. അപകട വിവരം അറിഞ്ഞത് മുതൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ആവശ്യമായ നടപടികൾ ആരംഭിച്ചുവെന്ന് മന്ത്രി കെ രാജൻ നേരത്തേ പറഞ്ഞിരുന്നു.

മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​കു​വൈ​റ്റ് ​ക​മ്പ​നി​ ​എ​​​ൻ.​​​ബി.​​​ടി.​​​സി​​​ ​എ​ട്ടു​ ​ല​ക്ഷം​ ​രൂ​പ​ ​അ​ടി​യ​ന്ത​ര​ ​ധ​ന​സ​ഹാ​യം​ ​പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.​ ​ആ​ശ്രി​ത​ർ​ക്ക് ​ജോ​ലി​യും​ ​ന​ൽ​കും. അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​ ​വീ​തം​ ​ധ​ന​സ​ഹാ​യം​ ​ന​ൽ​കാ​ൻ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​പ്ര​ത്യേ​ക​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചിട്ടുണ്ട്.​ ​പ​രി​ക്കേ​റ്റ​വ​ർ​ക്ക് ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​വീ​ത​വും​ ​ന​ൽ​കും. മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​പ്ര​മു​ഖ​ ​വ്യ​വ​സാ​യി​ക​ളാ​യ​ ​യൂ​സ​ഫ​ലി​ ​അ​ഞ്ച് ​ല​ക്ഷം രൂപയും,​​​ ​ര​വി​പി​ള്ള​ ​ര​ണ്ട് ​ല​ക്ഷം രൂപയും​ ​വീ​തം​ ​ന​ൽ​കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി പ്രത്യേക​ മന്ത്രിസഭാ ​യോ​ഗ​ത്തി​ൽ​ ​അ​റി​യി​ച്ചു.​


Source link
Exit mobile version