പട്ടാള ചിത്രവുമായി മേജർ രവി വീണ്ടും; ഓപ്പറേഷന്‍ റാഹത്ത് ഫസ്റ്റ് ലുക്ക് – movie | Manorama Online
പട്ടാള ചിത്രവുമായി മേജർ രവി വീണ്ടും; ഓപ്പറേഷന്‍ റാഹത്ത് ഫസ്റ്റ് ലുക്ക്
മനോരമ ലേഖകൻ
Published: June 14 , 2024 06:51 PM IST
1 minute Read
മലയാളികളുടെ പ്രിയ സംവിധായകനായ മേജര്‍ രവി ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നു. ഓപ്പറേഷന്‍ റാഹത്ത് എന്ന ചിത്രത്തിലൂടെയാണ് മേജര്‍ രവി വീണ്ടും സംവിധായക കുപ്പായം അണിയുന്നത്. ‘തെക്കു നിന്ന് ഒരു ഇന്ത്യൻ ചിത്രം’ എന്ന ടാഗ്‍ലൈനോടു കൂടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുന്നത്
കൃഷ്ണകുമാര്‍ കെ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് ആണ്. പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. പട്ടാളവുമായി ബന്ധപ്പെട്ട ഒരു ചിത്രം തന്നെയായിരിക്കും ഓപ്പറേഷന്‍ റാഹത്ത് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.
അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഡോണ്‍ മാക്സ് ആണ്. സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് എക്സിക്യൂട്ടീവ്: ബെന്നി തോമസ്, വസ്ത്രാലങ്കാരം: വി സായ് ബാബു, കലാസംവിധാനം: ഗോകുല്‍ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി മേനോന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടര്‍: രതീഷ് കടകം, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പബ്ലിസിറ്റി ഡിസൈന്‍: സുഭാഷ് മൂണ്‍മാമ.
English Summary:
First look poster of Major Ravi’s new movie ‘Operation Raahat’ released, starring Sarath Kumar in the lead.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-first-look f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-major-ravi mo-entertainment-common-malayalammovie 6o9kqordh891780d7l0njrvs0v
Source link