മോഹൻലാലും പ്രഭാസും അക്ഷയ് കുമാറും; തീ പാറിച്ച് ബിഗ് ബജറ്റ് ചിത്രം കണ്ണപ്പ ടീസർ

മോഹൻലാലും പ്രഭാസും അക്ഷയ് കുമാറും; തീ പാറിച്ച് ബിഗ് ബജറ്റ് ചിത്രം കണ്ണപ്പ ടീസർ – movie | Manorama Online

മോഹൻലാലും പ്രഭാസും അക്ഷയ് കുമാറും; തീ പാറിച്ച് ബിഗ് ബജറ്റ് ചിത്രം കണ്ണപ്പ ടീസർ

മനോരമ ലേഖകൻ

Published: June 14 , 2024 06:58 PM IST

1 minute Read

കണ്ണപ്പയുടെ ടീസറിൽ നിന്ന്

വിഷ്ണു മ‍ഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കണ്ണപ്പ’ ടീസർ എത്തി. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങിയവർ സിനിമയിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ടീസറിൽ മോഹൻലാലിനെയും പ്രഭാസിനെയും അക്ഷയ് കുമാറിനെയും കാണാം. ശിവനായി അക്ഷയ് കുമാർ ചിത്രത്തിലെത്തുന്നു.

100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാർഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.  കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമർപ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. വിഷ്ണു മഞ്ചുവിന്‍റെ  ഏഴുവര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് കണ്ണപ്പ റിലീസിനൊരുങ്ങുന്നത്.

ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍  കൊറിയോഗ്രാഫര്‍. 
മോഹൻബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളിലാണ് നിർമാണം. ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിങിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിങ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം. മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.

English Summary:
Mohanlal, Prabhas, Akshay Kumar and Vishnu Manchu starring Kannappa Official Teaser out

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-telugumovienews mo-entertainment-movie-mohanlal mo-entertainment-movie-prabhas 2aqhhu93fl8u6ktd1eu4ou4vom f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-akshay-kumar mo-entertainment-common-teasertrailer


Source link
Exit mobile version