സ്ഥാപനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും പേരിടുമ്പോൾ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ– How Numerology Can Influence the Success of Your Business or Product Name
സ്ഥാപനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും പേരിടുമ്പോൾ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ഡോ. പി.ബി. രാജേഷ്
Published: June 14 , 2024 05:46 PM IST
Updated: June 14, 2024 05:51 PM IST
1 minute Read
നല്ല സമയത്ത് നല്ല ബിസിനസ് തുടങ്ങിയാലും പേര് ദോഷമാണെങ്കിൽ അത് വിജയിക്കാതെ പോകാം
പേരിൽ ഒരക്ഷരം മാറ്റുകയോ കൂട്ടിച്ചേർക്കുകയോ ചെയ്തു ദോഷങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും
Image Credit: FotoMaximum/ Istock
ബിസിനസ് സ്ഥാപനങ്ങൾ, ഉൽപ്പന്നങ്ങൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തുടങ്ങി കുട്ടികൾക്കു വരെ പേരിടുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. സംഖ്യാ ശാസ്ത്രം അനുസരിച്ച് വിജയിക്കാൻ സാധ്യതയുള്ള പേരുകൾ വേണം തെരഞ്ഞെടുക്കാൻ. ചില പേരുകൾ വളരെ പെട്ടെന്ന് വിജയിക്കുന്നതാണ്. എന്നാൽ അത് നീണ്ടു നിൽക്കാൻ സാധ്യതകുറവായിരിക്കും അല്ലെങ്കിൽ അവസാനം പരാജയപ്പെടാനും ഇടയുള്ളതായിരിക്കും. അത്തരം കാര്യങ്ങളെല്ലാം കണക്കിലെടുത്ത് വേണം ഒരു ബിസിനസ് സ്ഥാപനത്തിന് പേരിടാൻ.
നല്ല സമയത്ത് നല്ല ബിസിനസ് തുടങ്ങിയാലും പേര് ദോഷമാണെങ്കിൽ അത് വിജയിക്കാതെ പോകാം. അതുപോലെ പേരു മാത്രം നന്നായത് കൊണ്ട് കാര്യമില്ല ബിസിനസ്സിൽ പാലിക്കേണ്ട മര്യാദകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിട്ടുപോകാതെയും നോക്കണം. അന്യനാട്ടിൽ പേരുണ്ടാകാനും വിജയിക്കാനും സാധ്യതയുള്ള പേര് നോക്കി വേണം വിദേശ നാടുകളിൽ ബിസിനസ് ചെയ്യുന്നവർ സ്ഥാപനത്തിന് അല്ലെങ്കിൽ ഉൽപ്പന്നത്തിന് പേരിടാൻ.
വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും രാഷ്ട്രീയപാർട്ടികൾക്കുമെല്ലാം എല്ലാം ഇത് ബാധകമാണ്. ചില രാഷ്ട്രീയ പാർട്ടികൾ സഖ്യകക്ഷി ആകുമെങ്കിലും ഭരണത്തിൽ പലപ്പോഴും അവർക്ക് പങ്കുലഭിക്കാതെ പോകുന്നതും സംഖ്യാശാസ്ത്രത്തിലെ പിഴവുകൊണ്ടാവാം. ഒരുപാട് പ്രാവശ്യം ജയിച്ച എംഎൽഎമാരും എംപിമാരുമൊക്കെ മന്ത്രിയാവാതെ പോകുന്നത് അവരുടെ പേരിന്റെ കൂടെ കുഴപ്പം കൊണ്ടാകാം. പേരിൽ ഒരക്ഷരം മാറ്റുകയോ കൂട്ടിച്ചേർക്കുകയോ ചെയ്തു ദോഷങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. എന്നാൽ അപൂർവമായി പേര് തന്നെ മാറ്റേണ്ടിയും വന്നേക്കാം.
English Summary:
How Numerology Can Influence the Success of Your Business or Product Name
mo-astrology-lucky-number mo-astrology-luckythings 30fc1d2hfjh5vdns5f4k730mkn-list 7p7ec0ndlh5sojdh0eompquvqa dr-p-b-rajesh 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news
Source link