റോം: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പരിസരബോധമില്ലാത്ത തരത്തില്‍ പെരുമാറുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നു. ജി 7 ഉച്ചകോടിയിൽ ഇറ്റലിയിലെത്തിയ യു.എസ് പ്രസിഡന്റ് പറ്റിയ രണ്ട് അബദ്ധങ്ങളാണ് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ബൈഡന്റെ ആരോഗ്യനിലയെ പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമായി. അതേസമയം, പ്രചരിക്കുന്ന വീഡിയോകളുടെ ആധികാരികതയെപ്പറ്റി സ്ഥിരീകരണമില്ല.വ്യാഴാഴ്ച നടന്ന ജി 7 ഉച്ചകോടിയിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ ബൈഡൻ സല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ആദ്യം പ്രചരിച്ചത്. ബൈഡനെ സ്വീകരിക്കുന്നതിനിടെ മെലോണിയുമായി സംസാരിച്ചതിന് ശേഷം ബൈഡൻ അവരെ സല്യൂട്ട് ചെയ്യുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇതുകണ്ട് ചിരിക്കുന്ന മെലോണിയേയും ദൃശ്യങ്ങളിൽ കാണാം.
Source link