ASTROLOGY

സൂര്യന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് ഇരട്ടി ഫലം നൽകും


പ്രപഞ്ചത്തിന്റെ തന്നെ ദേവനാണ് സൂര്യൻ എന്ന് പറയാം. ഗ്രഹങ്ങളുടെ അധിപനാണ് സൂര്യൻ. നമുക്ക് വെളിച്ചവും ചൂടുമെല്ലാം നൽകുന്ന സൂര്യൻ ഗ്രഹങ്ങളിൽ പെടുന്നതിനാൽ തന്നെ ജ്യോതിഷപ്രകാരം സൂര്യന്റെ സഞ്ചാരവും സ്ഥാനവുമെല്ലാം രാശിക്കാരേയും നക്ഷത്രങ്ങളേയും എല്ലാം സ്വാധീനിക്കുന്നുണ്ട്. സൂര്യന്റെ രാശിമാറ്റം ചില രാശിക്കാർക്ക് പ്രത്യേക ഗുണങ്ങൾ നൽകും. എപ്പോഴാണ് സൂര്യന്റെ ഈ രാശിമാറ്റം സംഭവിക്കുന്നത്? നേട്ടമുണ്ടാകുന്ന ഭാഗ്യരാശികൾ ഏതൊക്കെയാണ്? വിശദമായി വായിക്കാം.സൂര്യന്റെ രാശിമാറ്റംജൂൺ 15 രാവിലെ വെളുപ്പിന് 4.27ന് സൂര്യൻ മിഥുനം രാശിയിലേക്ക് കയറുന്നു. ഇടവം രാശിയിൽ നിന്ന് മിഥുനത്തിലേക്ക് മാറുന്നു. ജൂലായ് 16ന് കർക്കിടകം രാശിയിലേക്ക് മാറുകയും ചെയ്യുന്നു. കർക്കിടക രാശിയിലേക്ക് എത്തുന്നു. സൂര്യന്റെ രാശിമാറ്റം ജ്യോതിഷപരമായി പല രാശിക്കാർക്കും ഏറെ നല്ലതാണ്. ഇതിനാൽ ചില രാശിക്കാർക്ക് നല്ല ഫലം പറയുന്നു. ഏതെല്ലാം രാശിക്കാരാണ് ഇതിൽ പെടുന്നതെന്നറിയാം.Also read: മിഥുനം 1 ജൂൺ 15 ശനിയാഴ്ച മുതൽ ഈ നാളുകാർക്ക് കോടീശ്വര യോഗംകർക്കടകം (പുണർതം ¼, പൂയം, ആയില്യം)ആദ്യത്തേത് കർക്കിടക രാശിയാണ്. ഇവർക്ക് നല്ല ഫലമാണ് പറയുന്നത്. ഇവർക്ക് ആത്മബലം വർദ്ധിയ്ക്കുന്നു. ബിസിനസുമായി ബന്ധപ്പെട്ട് വിജയവും ലാഭവും ഉണ്ടാകുന്നു. തൊഴിൽ തേടുന്നവർക്ക് അത് ലഭിയ്ക്കും. കർമമേഖലയുമായി ബന്ധപ്പെട്ട് ഉയർച്ചയുണ്ടാകും. ആഗ്രഹിച്ചത് നേടാൻ സാധിയ്ക്കും. നിങ്ങളുടെ സ്വീകാര്യത വർദ്ധിയ്ക്കുന്നു. വിവാഹത്തിന് അനുകൂലഫലമാണ്. സൂര്യനെ ആരാധിയ്ക്കുക.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)അടുത്തത് കന്നിയാണ്. ഇവർക്ക് ജീവിതത്തിലേയ്ക്ക് ഈ രാശിമാററം അദ്ഭുതകരമായ നേട്ടങ്ങൾ കൊണ്ടുവരുന്നു. വലിയ രീതിയിലെ നേട്ടങ്ങൾ ഇവർക്കുണ്ടാകുന്നു. വരുമാനത്തിൽ അഭിവൃദ്ധിയുണ്ടാകുന്നു. ധനപരമായി ഉയർച്ചയുണ്ടാകും. പുതിയ വരുമാന സ്രോതസുകൾ തുറക്കപ്പെടും. ഭാവിയിലേക്ക് ധനം സമ്പാദിക്കാൻ സാധിയ്ക്കും. നിക്ഷേപങ്ങൾക്ക് ലാഭമുണ്ടാകും. കരിയർ സംബന്ധമായും ഉയർച്ചയുണ്ടാകും. ആഗ്രഹിച്ച ജോലി നേടാൻ സാധിയ്ക്കും. സാമ്പത്തികമായ നേട്ടങ്ങളുണ്ടാകും. ബിസിനസുമായി ബന്ധപ്പെട്ട് ഭാവിയിൽ നേട്ടമാകുന്ന കാര്യങ്ങൾ ലഭിയ്ക്കും. ധനപരമായ അഭിവൃദ്ധിയുണ്ടാകും. സൂര്യനെ ആരാധിയ്ക്കുന്നത് ശുഭകരമാണ്. പ്രത്യേകിച്ചും ഞായറാഴ്ച ദിവസം.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)അടുത്ത രാശി തുലാം രാശിയാണ്. ഇവർക്ക് സൂര്യന്റെ രാശി പരിവർത്തനം നേട്ടങ്ങൾ കൊണ്ടുവരും. ഇവർ മനസിലാക്കേണ്ടത് സൂര്യന്റെ രാശിമാറ്റം സംഭവിയ്ക്കുന്നത് കർമഭാവത്തിലേക്കാണ്. ഇതിനാൽ ജോലിയും ബിസിനസുമായി ബന്ധപ്പെട്ട ഉയർച്ചയുണ്ടാകും. വിചാരിച്ച രീതിയിൽ ഉയരാനും അഭിവൃദ്ധി കൈവരിയ്ക്കാനും സാധിയ്ക്കും. തൊഴിൽ തേടുന്നവർക്ക് ആഗ്രഹിച്ച തൊഴിൽ നേടാൻ സാധിയ്ക്കും. ജോലിമാറ്റത്തിനും സാധ്യതയുണ്ട്. സ്ഥിരതയുള്ള ജോലി നേടാൻ സാധിയ്ക്കും. അനുകൂലമായ മാറ്റങ്ങളുണ്ടാകും. ഭാവിയിലേക്ക് ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ സാധിയ്ക്കും. ശുഭവാർത്തകൾ കേൾക്കാൻ സാധിയ്ക്കും.


Source link

Related Articles

Back to top button