തുടർച്ചയായ ഫ്ലോപ്പുകൾ; ഒടുവിൽ ‘മഹാരാജ’യിലൂടെ സേതുപതിയുടെ തിരിച്ചുവരവ് | Vijay Sethupathi Maharaja
തുടർച്ചയായ ഫ്ലോപ്പുകൾ; ഒടുവിൽ ‘മഹാരാജ’യിലൂടെ സേതുപതിയുടെ തിരിച്ചുവരവ്
മനോരമ ലേഖകൻ
Published: June 14 , 2024 02:38 PM IST
1 minute Read
വിജയ് സേതുപതി
വിജയ് സേതുപതി നായകനായെത്തിയ ‘മഹാരാജ’ സിനിമയ്ക്ക് ഗംഭീര പ്രതികരണം. നിരൂപകർ അടക്കമുള്ളവർ ഈ വർഷത്തെ ഏറ്റവും മികച്ച തമിഴ് സിനിമയെന്നാണ് ‘മഹാരാജ’യെ വിശേഷിപ്പിക്കുന്നത്. കരിയറിലെ തുടർച്ചയായ പരാജയത്തിനു ശേഷം വിജയ് സേതുപതിയുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണിത്. നടന്റെ അൻപതാം സിനിമയെന്ന പ്രത്യേകതയും മഹാരാജയ്ക്കുണ്ട്.
‘കുരങ്ങു ബൊമൈ’ സംവിധായകൻ നിതിലൻ സ്വാമിനാഥന്റെ മേക്കിങ് ആണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് ആദ്യമായി വിജയ് സേതുപതിയുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാരാജ.
മംമ്ത മോഹൻദാസ്, നാട്ടി നടരാജ്, അഭിരാമി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ, അജനീഷ് ലോകനാഥാണ് സംഗീത സംവിധായകൻ.
പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരമാണ് ചിത്രം നിർമിക്കുന്നത്.
English Summary:
‘Vijay Sethupathi Nailed It’: Fans Review Maharaja On Social Media
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-vijaysethupathi f3uk329jlig71d4nk9o6qq7b4-list vq7j4n5jj4m1rcvmepmon267c
Source link