KERALAMLATEST NEWS
തോപ്പിൽ ഭാസിയുടെ സഹോദരി ഭാർഗവിയമ്മ നിര്യാതയായി
വള്ളികുന്നം: തോപ്പിൽ ഭാസിയുടെ സഹോദരിയും സിപിഐ നേതാവും എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറിയും ജനയുഗം പത്രാധിപരുമായിരുന്ന തോപ്പിൽ ഗോപാലകൃഷ്ണന്റെ അമ്മയുമായ വള്ളികുന്നം ചെറുനിക്കൽ ഭാർഗവിയമ്മ (98) അന്തരിച്ചു. പരേതരായ തോപ്പിൽ പരമേശ്വരൻ പിള്ളയുടെയും നാണിക്കുട്ടി അമ്മയുടെയും മകളാണ്. പരേതനായ ശങ്കരപ്പിള്ളയാണ് ഭർത്താവ്. മക്കൾ: വിജയലക്ഷ്മി, പരേതരായ തോപ്പിൽ ഗോപാലകൃഷ്ണൻ, സരസ്വതി, രാമചന്ദ്രൻ പിള്ള, വിജയകുമാർ.
മരുമക്കൾ: പ്രശസ്ത കാർട്ടൂണിസ്റ്റും ജില്ലാ ട്രഷറി ഓഫിസറും ആയിരുന്ന പരേതനായ എസ് മോഹനചന്ദ്രൻ പിള്ള, പ്രൊഫ. ഉഷ കാമ്പിശ്ശേരി,( മുൻ പിഎസ്‌സി മെമ്പർ ), എൽ.സിന്ധു, എ മാല (തോപ്പിൽഭാസിയുടെ മകൾ)
പ്രശസ്ത നാടകനടൻ തോപ്പിൽ കൃഷ്ണപിള്ള, മാധവൻ പിള്ള എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചെറുനിക്കൽ വീട്ടുവളപ്പിൽ നടക്കും.
Source link