തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്ത് രചന നാരായണൻ കുട്ടി

തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്ത് രചന നാരായണൻ കുട്ടി | Rachana Narayanankutty Shave Head
തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്ത് രചന നാരായണൻ കുട്ടി
മനോരമ ലേഖകൻ
Published: June 14 , 2024 08:33 AM IST
1 minute Read
രചന നാരായണൻകുട്ടി
തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം സന്ദർശിച്ച് തല മുണ്ഡനം ചെയ്ത് നടി രചന നാരായണൻ കുട്ടി. മുണ്ഡനം ചെയ്ത തലയിൽ ചന്ദനം പൂശി നെറ്റിയിൽ തിരുപ്പതിയിലെ പ്രസാദം കൊണ്ട് കുറിയണിഞ്ഞ് ശുഭ്രവസ്ത്രധാരിണിയായി നിൽക്കുന്ന ചിത്രങ്ങളാണ് രചന സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. അഹംഭാവമെല്ലാം ഉപേക്ഷിച്ച് ഭഗവാന് മുന്നിൽ കീഴടങ്ങുന്നു എന്ന കുറിപ്പിനൊപ്പമാണ് തിരുപ്പതിയിൽ മുടി സമർപ്പിച്ച ചിത്രങ്ങൾ രചന പങ്കുവച്ചത്.
‘‘ഗോവിന്ദ ഗോവിന്ദ. ഞാൻ കീഴടങ്ങുന്നു. അഹംഭാവത്തിൽ നിന്ന് മോചനം നേടുന്നു. ഭഗവാനുമുന്നിൽ തമോഗുണങ്ങളെ ഇല്ലാതാക്കുന്ന മഹത്തായ കർമം’’. ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് രചന നാരായണൻ കുട്ടി കുറിച്ചു.
അടുത്തിടെ നടി കൃഷ്ണപ്രഭയും അമ്മയോടൊപ്പം തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്തു മുടി സമർപ്പിച്ചിരുന്നു.
English Summary:
Actress Rachana Narayanankutty Shaves Head at Tirupati Temple
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-rachana-narayanankutty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7jntujg22jon5ie5os2edktna4
Source link