സിഎംഎഫ്ആര്‍ഐ ഇന്‍കോയിസുമായി കൈകോര്‍ക്കുന്നു

കൊച്ചി: സമുദ്രമത്സ്യ മേഖലയില്‍ ഗവേഷണ സഹകരണത്തിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസുമായി (ഇന്‍കോയിസ്) ധാരണാപത്രം ഒപ്പുവച്ചു. മത്സ്യലഭ്യതയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ഉപദേശം നല്‍കുന്നതിനുള്ള നിലവിലുള്ള സാങ്കേതികവിദ്യകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള മേഖലകളിലാണു ഗവേഷണ സഹകരണം ലക്ഷ്യമിടുന്നത്. ധാരണാപത്രത്തില്‍ സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ.എ. ഗോപാലകൃഷ്ണനും ഇന്‍കോയ്സ് ഡയറക്ടര്‍ ഡോ. ടി. ശ്രീനിവാസകുമാറും ഒപ്പുവച്ചു. മത്സ്യബന്ധന സമുദ്രശാസ്ത്രം, സമുദ്ര പരിസ്ഥിതി ആഘാത പഠനം, റിമോട്ട് സെന്‍സിംഗ്, ജിഐഎസ് ജൈവവൈവിധ്യം, മത്സ്യസമ്പത്തിന്റെ പരിപാലനം, സാമൂഹിക ബോധവത്കരണം തുടങ്ങിയ മേഖലകളില്‍ സംയുക്ത പഠനത്തിനാണു ധാരണയായത്.

Source link