ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, ജൂൺ 14, 2024


ചില രാശിക്കാർക്ക് ഇന്ന് ജോലിസ്ഥലത്ത് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. വലിയ ഉത്തരവാദിത്വമോ സ്ഥാനക്കയറ്റമോ ലഭിച്ചേക്കാം. പുതിയ ജോലിക്ക് ശ്രമിച്ചിരിന്നവർക്ക് ചില മികച്ച അവസരങ്ങൾ വന്നുചേരുന്നതാണ്. ചിലർക്ക് ഇന്ന് സന്താനങ്ങൾ മൂലം സന്തോഷിക്കാൻ വകയുണ്ട്. മാതാവിൽ നിന്ന് ഇവർക്ക് ഇന്ന് സാമ്പത്തിക ഗുണം ഉണ്ടായേക്കും. ചിലർക്ക് ഇന്ന് തൊഴിൽ സംബന്ധമായി യാത്ര വേണ്ടി വന്നേക്കാം. ഓരോ രാശിക്കാർക്കും ഈ ദിവസം എങ്ങനെയായിരിക്കും എന്നറിയാൻ വായിക്കാം ഇന്നത്തെ നിങ്ങളുടെ സമ്പൂർണ നക്ഷത്രഫലം.​മേടം (അശ്വതി, ഭരണി, കാർത്തിക ¼)ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. ചില ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കാത്തത് മൂലം അസ്വസ്ഥരായി കാണപ്പെടും. മാതാവിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. വൈകുന്നേരം കുടുംബത്തോടൊപ്പം ചില മംഗളകരമായ പരിപാടികളിൽ പങ്കെടുത്തേക്കാം. സന്താനങ്ങളുടെ ഭാവിയുടെ നിലനിന്നിരുന്ന ആശങ്ക മാറും. കുടുംബജീവിതത്തിൽ സന്തോഷം നിറയും. ചില കാര്യങ്ങളിൽ ഭാഗ്യം പിന്തുണയ്ക്കുന്നതായി അനുഭവപ്പെടും.​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)കുടുംബത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം നിലനിൽക്കും. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാനിടയുണ്ട്. മുതിർന്ന ഒരാളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. ജോലി മാറാൻ ശ്രമിച്ചിരുന്നവർക്ക് മികച്ച അവസരം ലഭിച്ചേക്കാം. കുടുംബ ജീവിതത്തിൽ ചില അസ്വസ്ഥതകൾ പ്രകടമായേക്കാം. അധിക ചെലവുകൾ നിയന്ത്രിച്ചില്ലെങ്കിൽ ചില സാമ്പത്തിക പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. സുഹൃത്തുക്കളോടൊപ്പം സന്തോഷകരമായ പരിപാടികളുടെ ഭാഗമാകും.​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)സന്താനങ്ങളുടെ പ്രവർത്തനങ്ങളിൽ സന്തുഷ്ടി പ്രകടമാക്കും. ജീവിതനിലവാരം മെച്ചപ്പെടും. സാമ്പത്തിക സ്ഥിതിയും ശക്തമാകും. ഇഷ്ടവസ്ത്രം ധരിക്കാൻ സാധിക്കും. സ്ഥിരവരുമാനത്തിൽ ജോലി ചെയ്യുന്നവർ, ബിസിനസ് ചെയ്യുന്നവർ എന്നിവർക്ക് പങ്കാളിയിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. അലസത ഉപേക്ഷിച്ച് മുമ്പോട്ട് പോകേണ്ടതുണ്ട്. എങ്കിൽ മാത്രമേ ജോലിയിൽ നിന്ന് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കൂ.​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കടകക്കൂറുകാർക്ക് ഇന്ന് യാത്ര വേണ്ടി വരും. ബിസിനസ് ആവശ്യത്തിനായി നടത്തുന്ന യാഡ്ഗ്രേ ഫലം ചെയ്യും. സന്താനങ്ങൾ മൂലം സന്തോഷത്തിന് വകയുണ്ട്. ബന്ധുക്കളിൽ നിന്ന് ചില സമ്മാനങ്ങൾ ലഭിച്ചേക്കാം. സൃഹുത്തുക്കളുടെ സഹായത്തോടെ നിരാശാജനകമായ സാഹചര്യത്തിൽ നിന്ന് പുറത്ത് വരും. വിദ്യാർഥികൾ പഠനകാര്യത്തിൽ കൂടുതൽ താല്പര്യം പ്രകടമാക്കും.​​ചിങ്ങം (മകം, പൂരം, ഉത്രം ¼)ആരോഗ്യം ശ്രദ്ധിക്കണം. ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. കൂടാതെ ദഹനപ്രശ്നങ്ങളും ഉണ്ടാകാനിടയുള്ളതിനാൽ ഭക്ഷണശീലങ്ങളിൽ ശ്രദ്ധിക്കണം. ഗൃഹത്തിൽ ശുഭകരമായ ചടങ്ങുകൾക്ക് സാധ്യതയുണ്ട്. കുടുംബാംഗങ്ങളെല്ലാം സന്തോഷത്തോടെ കാണപ്പെടും. ബിസിനസ് നടത്താൻ പുതിയ മേഖലകൾ കണ്ടെത്തും. സുഹൃത്തുക്കളുടെ സഹായത്തോടെ പുതിയ വരുമാന സ്രോതസ്സുകളും ഉണ്ടാകും. സാമ്പത്തിക സ്ഥിതി ഉയർന്ന നിലയിലായിരിക്കും.​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)ജോലിസ്ഥലത്ത് കൂടുതൽ കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് തന്നെ പൂർത്തിയാക്കാൻ സാധിക്കും. വരുമാനം മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. അധ്യാപകർക്കും എഴുത്തുകാർക്കും നേട്ടമുണ്ടാകുന്ന ദിവസമാണ്. കോപം ഒഴിവാക്കണം. സന്താനങ്ങളിൽ നിന്ന് നല്ല വാർത്ത ലഭിച്ചേക്കും. ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ്. വസ്തുസംബന്ധമായ ക്രയവിക്രയങ്ങൾ നടത്തുന്നവർക്കും നേട്ടമുണ്ടാകും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)ചില പ്രതികൂല സാഹചര്യങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. നിങ്ങളുടെ ആഗ്രഹത്തിന് എതിരായി ചില കാര്യങ്ങൾ ചെയ്യേണ്ടി വരും. ഇതുമൂലം അസ്വസ്ഥരായി കാണപ്പെടുകയും ചെയ്യും. അതേസമയം ഭാഗ്യം തുണയ്ക്കുന്ന ദിവസം കൂടിയാണ്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കേണ്ടതായി വരും. സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് നേട്ടം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് ഇന്ന് പഠന കാര്യത്തിൽ താല്പര്യം വർധിക്കും.​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)നിങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുന്നതാണ്. ചില വലിയ ജോലികൾ ഉത്തരവാദിത്തത്തോടെ പൂർത്തിയാക്കും. മാതൃഗുണം ഉണ്ടാകും. മനസിന് സന്തോഷം നൽകുന്ന പല കാര്യങ്ങളും നടന്നേക്കാം. ഏതെങ്കിലും പദ്ധതികളിൽ പെട്ട് കിടന്നിരുന്ന പണം ഇന്ന് നിങ്ങളുടെ കൈവശം വന്നുചേർന്നേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സന്താനങ്ങളിൽ നിന്ന് സന്തോഷകരമായ കാര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇന്ന് സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർധിക്കും.​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)ജോലിസ്ഥലത്ത് തിരക്കേറിയ ദിവസമായിരിക്കും. കൂടുതൽ കഠിനാദ്ധ്വാനവും വേണ്ടി വന്നേക്കാം. എന്നാൽ ഇതിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. ഇന്ന് നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും പ്രത്യേക ശ്രദ്ധ വേണം. പരുഷമായ സ്വഭാവം ഉപേക്ഷിക്കുക. സ്വത്ത് സംബന്ധമായ തർക്കം ഉണ്ടാകാനിടയുണ്ട്. സങ്കീർണ്ണമായ സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുക. ഇന്ന് യാത്ര വേണ്ടി വരും. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണ്ട ദിവസമാണ്.​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)ഭാഗ്യം പിന്തുണയ്ക്കുന്ന ദിവസമായിരിക്കും. സമ്പത്ത്, പ്രശസ്തി എന്നിവ ഉണ്ടാകും. പുതിയ ജോലി തേടിയിരുന്നവർക്ക് അതിനുള്ള അവസരം ഒത്തുവരും. എതിരാളികളുടെ നീക്കങ്ങളെ പരാജയപ്പെടുത്താൻ സാധിക്കും. എല്ലായിടത്തും വിജയം നേടും. പുതിയതായി എന്തെങ്കിലും ആരംഭിക്കാൻ വളരെ കാലമായി ശ്രമിച്ചിരുന്നവർക്ക് ഇന്ന് അതിന് സാധിച്ചേക്കും. ഇതിന് നിങ്ങളുടെ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും ലഭിക്കുന്നതാണ്.​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)കുംഭക്കൂറുകാർക്ക് ഇന്ന് അല്പം തിരക്കേറിയ ദിവസമായിരിക്കും. അമിത കോപം നിയന്ത്രിച്ചില്ലെങ്കിൽ പല പ്രശ്നങ്ങളെയും നേരിടേണ്ടതായി വരും. ഇത് നഷ്ടമുണ്ടാക്കുന്ന പല സാഷാചര്യങ്ങളിലേയ്ക്കും നയിക്കുകയും ചെയ്യും. ജോലികളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ജീവിതപങ്കാളിയ്ക്കായി ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കും. മതപരമായ പദ്ധതികളുടെ ഭാഗമാകാൻ സാധിക്കും.​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും. ഇന്ന് മീനക്കൂറുകാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകും. വീട്ടിൽ അതിഥി സന്ദർശനത്തിന് സാധ്യതയുണ്ട്. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. വസ്തു ഇടപാടുകൾ നടത്തുന്നവർക്ക് നേട്ടത്തിന് സാധ്യതയുണ്ട്. രാഷ്ട്രീയ ബന്ധങ്ങൾ മെച്ചപ്പെടും. നിക്ഷേപം നടത്തുന്നവർക്ക് വളരെയധികം ഗുണകരമായ ദിവസമായിരിക്കും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും. പ്രണയ ജീവിതം നയിക്കുന്നവർക്ക് അനുകൂലമായ ദിവസമായിരിക്കും.


Source link

Related Articles

Back to top button