സ്റ്റേഡിയങ്ങളിലൂടെ
ഒളിന്പിക് സ്റ്റേഡിയം -ബെർലിൻ, കപ്പാസിറ്റി -71,000 2006 ലോകകപ്പ് ഫൈനലിന് വേദിയായി. 1985 മുതൽ എല്ലാ ജർമൻ കപ്പ് ഫൈനലും നടക്കുന്നത് ഇവിടെയാണ്. മറ്റ് സ്റ്റേഡിയങ്ങളെ വച്ചുനോക്കിയാൽ ഏറ്റവും കൂടുതൽ കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയം. യൂറോ 2024ന്റെ ജൂലൈ 14ന് നടക്കുന്ന ഫൈനൽ ഇവിടെയാണ്. മൂന്നു ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ഒരു പ്രീക്വാർട്ടർ മത്സരവും ഒരു ക്വാർട്ടർ മത്സരവും ഒളിന്പിക് സ്റ്റേഡിയത്തിൽ നടക്കും. കൊളോണ് സ്റ്റേഡിയം, കപ്പാസിറ്റി- 43000 ജർമനിയുടെ വനിതാ കപ്പ് ഫൈനൽ 2010 മുതൽ നടക്കുന്ന സ്റ്റേഡിയം. നാലു ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കും ഒരു പ്രീക്വാർട്ടർ മത്സരത്തിലും വേദിയൊരും. ബിവിബി സ്റ്റേഡിയം-ഡോർട്മുണ്ട്, കപ്പാസിറ്റി- 62,000 യൂറോ 2024 മത്സരങ്ങളൊരുക്കുന്ന വലിയ സ്റ്റേഡിയങ്ങളിലൊന്ന്. നാലു ഗ്രൂപ്പ് മത്സരങ്ങളും ഒരു പ്രീക്വാർട്ടർ മത്സരവും ഒരു സെമി ഫൈനലും ഇവിടെ നടക്കും. ഡുസൽഡോർഫ് അരീന, കപ്പാസിറ്റി-47,000 ആദ്യമായി ഒരു പ്രധാന ടൂർണമെന്റിനു വേദിയാകുന്നു. മൂന്നു ഗ്രൂപ്പ് മത്സരങ്ങളും ഒരു പ്രീക്വാർട്ടർ മത്സരവും ഒരു ക്വാർട്ടർ ഫൈനലിനും വേദിയാകുന്നു. മ്യൂണിക് ഫുട്ബോൾ അരീന, കപ്പാസിറ്റി -66,000 യൂറോപ്യൻ ക്ലബ് ഫുട്ബോളിന്റെ പല അവിസ്മരണീയ പോരാട്ടങ്ങളുടെയും വേദി. 2012 ചാന്പ്യൻസ് ലീഗ് നടന്നു. ഈ സ്റ്റേഡിയം നാലു ഗ്രൂപ്പ് മത്സരങ്ങൾക്കും ഒരു പ്രീക്വാർട്ടർ, ഒരു സെമി ഫൈനൽ മത്സരത്തിനും വേദിയാകും. ഫ്രാങ്ക്ഫർട്ട് അരീന, കപ്പാസിറ്റി-47,000 യൂറോ 1988ലെയും 2006 ലോകകപ്പിലെയും മത്സരങ്ങൾ നടത്തി. യൂറോ 2024ലെ നാലു ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ഒരു പ്രീക്വാർട്ടർ മത്സരവും നടക്കും. ഷാൽക്കെ സ്റ്റേഡിയം, ഗെൽസൻകീർഹെൻ, കപ്പാസിറ്റി- 50,000 ഇവിടമാണ് 2006 ലോകകപ്പിൽ പോർച്ചുഗലും ഇംഗ്ലണ്ടും തമ്മിലുള്ള ചൂടേറിയ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് ആതിഥേയത്വം വഹിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നും ഒരു പ്രീക്വാർട്ടർ മത്സരത്തിനും വേദിയാകുന്നു. ഫോക്സ്പാർക്ക് സ്റ്റേഡിയം ഹാംബർഗ്, കപ്പാസിറ്റി 49,000 1988ലെ യൂറോ കപ്പ് മത്സരങ്ങൾക്കും 1974ലെയും 2006ലെയും ലോകകപ്പുകൾക്കും വേദിയായി. നാലു ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ഒരു ക്വാർട്ടർ ഫൈനൽ മത്സരവും നടക്കും. സ്റ്റുട്ഗർട്ട് അരീന, കപ്പാസിറ്റി -51,000 1988ലെ യൂറോ കപ്പ് മത്സരങ്ങൾക്കും 1974ലെയും 2006ലെയും ലോകകപ്പുകൾക്കും വേദിയായി. നാലു ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ഒരു ക്വാർട്ടർ ഫൈനൽ മത്സരവും നടക്കും. ലൈപ്സിഗ് സ്റ്റേഡിയം, കപ്പാസിറ്റി – 40,000 2004ൽ നിർമിതമായ സ്റ്റേഡിയം. പഴയ പശ്ചിമ ജർമനിയുടെ ഭാഗത്തെ ഏറ്റവും വലിയ സ്റ്റേഡിയം. മൂന്നു ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കും ഒരു പ്രീക്വാർട്ടർ മത്സരത്തിനും ആതിഥേയരാകും.
Source link