പുതിയ വീടുവച്ചു; താമസിക്കാൻ ഭാഗ്യമില്ലാതെ സ്റ്റെഫിൻ യാത്രയായി, കണ്ണീരിൽ കുടുംബം
കോട്ടയം: കുവെെറ്റിലെ തീപിടിത്തത്തിൽ മരിച്ച കോട്ടയം സ്വദേശി സ്റ്റെഫിൻ ഏബ്രഹാമിന്റെ മരണവാർത്തയുടെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും. സ്റ്റെഫിനും സഹോദരങ്ങളും ചേർന്ന് വച്ച പുതിയ വീട്ടിലേക്ക് ആഗസ്റ്റിൽ മാറാൻ ഇരിക്കെയാണ് ഈ ദുരന്തവാർത്ത കുടുംബത്തെ തേടിയെത്തിത്.
സ്റ്റെഫിന്റെ കല്യാണം ഏകദേശം ഉറപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നുണ്ട്. കോട്ടയം പാമ്പാടിയിലെ ഒരു വീടിന് മുകളിലായി വാടകയ്ക്കാണ് സ്റ്റെഫിൻ ഏബ്രഹാമും കുടുംബവും താമസിച്ചിരുന്നത്. വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു വീട്. പുതിയ വീടിന്റെ ആവശ്യത്തിനായി ആറുമാസം മുൻപ് സ്റ്റെഫിൻ നാട്ടിൽ വന്നിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
കുവെെറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം14 ആയി. ഇതിൽ 13പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം ശൂരനാട് നോർത്ത് ഷെമീർ (30), കോട്ടയം പാമ്പാടി സ്റ്റെഫിൻ എബ്രഹാം സാബു (30), തൃക്കരിപ്പൂർ പിലിക്കോട് എരവിൽ തെക്കുമ്പാടെ കേളു പൊന്മലേരി (55), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ആകാശ് എസ്. നായർ (32), പത്തനംതിട്ട വാഴമുട്ടം പി.വി. മുരളീധരൻ (54), പുനലൂർ നരിക്കൽ സാജൻ ജോർജ് (28), ലൂക്കോസ് വടക്കോട്ട് (സാബു, 48) (കൊല്ലം), സജു വർഗീസ് (കോന്നി, 56), രഞ്ജിത്ത് കുണ്ടടുക്കം (കാസർകോട്,34), തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ (37), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളാ യ തിരൂർ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കൽ നൂഹ് (40), പുലാമന്തോൾ തിരുത്ത് സ്വദേശി എം പി ബാഹുലേയൻ (36), കണ്ണൂർ ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
Source link