സബൈന്‍ ആശുപത്രിയുമായി കൈകോർക്കാൻ സിഎക്സ് പാര്‍ട്ണേഴ്സ്
മൂവാറ്റുപുഴ: സബൈന്‍ ആശുപത്രി ആൻഡ് റിസര്‍ച്ച് സെന്ററില്‍ 400 കോടിയുടെ നിക്ഷേപവുമായി സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിഎക്സ് പാര്‍ട്ണേഴ്സ്. ആരോഗ്യസംരക്ഷണം, സാമ്പത്തിക സേവനങ്ങള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍, സേവനങ്ങള്‍, ഐടി, ഔട്ട്സോഴ്സ് സേവനം എന്നിവ കേന്ദ്രീകരിച്ചാണ് സിഎക്സ് പാര്‍ട്ണേഴ്സിന്റെ പ്രവര്‍ത്തനം. ഐവിഎഫ് പോലുള്ള വന്ധ്യതാ ചികിത്സയും നവജാത ശിശു സംരക്ഷണവും ഉള്‍പ്പെടെ ചെലവുകുറഞ്ഞ രീതിയില്‍ സാധാരണക്കാര്‍ക്കു പോലും ലഭ്യമാക്കാന്‍ കഴിയുന്നവിധം ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുകയാണ് ലക്ഷ്യം. നിക്ഷേപകരുടെ കണ്‍സോര്‍ഷ്യമായ സിഎക്സ് പാര്‍ട്ണേഴ്സ് സബൈന്‍ ആശുപത്രിയില്‍ നിക്ഷേപം നടത്തുന്നുവെന്നത് അഭിമാനകരമായ നേട്ടമാണെന്ന് സബൈന്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. സബൈന്‍ ശിവദാസ് പറഞ്ഞു. പ്രധാനമായും വന്ധ്യതാ ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സബൈന്‍ ആശുപത്രി ആൻഡ് റിസര്‍ച്ച് സെന്റര്‍ 2010ലാണ് മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

Source link