മോദി അടക്കമുള്ള ലോക നേതാക്കളുമായി മാർപാപ്പ ഇന്ന് ചർച്ച നടത്തും

വത്തിക്കാൻ സിറ്റി: ഇന്ന് ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഫ്രാൻസിസ് മാർപാപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ച നടത്തും. രാവിലെ 11ന് വത്തിക്കാനിൽനിന്ന് ഹെലികോപ്റ്റർ മാർഗം ഉച്ചകോടി നടക്കുന്ന ഇറ്റലിയിലെ പുലിയയിൽ എത്തിച്ചേരുന്ന മാർപാപ്പയെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി സ്വീകരിക്കും. തുടർന്ന് മാർപാപ്പ അന്താരാഷ്ട്ര നാണ്യനിധി മേധാവി ക്രിസ്റ്റലീന ജോർജിയേവ, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി, ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പ്രാദേശിക സമയം 2.15നാണ് മാർപാപ്പ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നത്. ഇതിനുശേഷമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി, കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രസീൽ, തുർക്കി, അൾജീരിയ പ്രസിഡന്റുമാർ എന്നിവരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തുക. ഏഴേമുക്കാലിന് പുലിയയിൽനിന്നു മടങ്ങുന്ന മാർപാപ്പ ഒന്പതേകാലിന് വത്തിക്കാനിൽ തിരിച്ചെത്തും.
Source link