മിലേയുടെ സാന്പത്തിക പരിഷ്കാരങ്ങൾ: അർജന്‍റീനയിൽ തെരുവുയുദ്ധം


ബു​വേ​നോ​സ് ആ​രി​സ്: അ​ർ​ജ​ന്‍റീ​ന​യെ യു​ദ്ധ​ക്ക​ള​മാ​ക്കി പ്ര​സി​ഡ​ന്‍റ് ഹാ​വി​യ​ർ മി​ലേ​യു​ടെ സാ​ന്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ. ഈ ​പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കെ​തി​രേ ത​ല​സ്ഥാ​ന​മാ​യ ബു​വേ​നോ​സ് ആ​രീ​സി​ൽ തെ​രു​വു​യു​ദ്ധ​മാ​ണു ന​ട​ന്ന​ത്. സാ​ന്പ​ത്തി​ക പ​രി​ഷ്കാ​ര പാ​ക്കേ​ജ് കോ​ൺ​ഗ്ര​സി​ലെ സെ​ന​റ്റ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ, ഇ​തി​നെ എ​തി​ർ​ക്കു​ന്ന​വ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധം വ​ലി​യ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. കോ​ൺ​ഗ്ര​സി​നു പു​റ​ത്ത് പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സി​നു നേ​ർ​ക്ക് പെ​ട്രോ​ൾ ബോം​ബും ക​ല്ലും എ​റി​യു​ക​യും വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ സെ​ന​റ്റി​ൽ നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നു പാ​ക്കേ​ജ് പാ​സാ​യി. വ​ല​തു​പ​ക്ഷ സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​നാ​യ മി​ലേ അ​ധി​കാ​ര​ത്തി​ലേ​റി ആ​റു​മാ​സ​മാ​യി​ട്ടും അ​ർ​ജ​ന്‍റീ​ന​യു​ടെ സാ​ന്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ട്ടി​ല്ല. രാ​ജ്യ​ത്തെ വാ​ർ​ഷി​ക പ​ണ​പ്പെ​രു​പ്പം മു​ന്നൂ​റു ശ​ത​മാ​ന​ത്തി​ന​ടു​ത്താ​ണ്. ജ​ന​സം​ഖ്യ​യു​ടെ പാ​തി​യും ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു താ​ഴെ​യാ​യി. സാ​ന്പ​ത്തി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ൽ, പെ​ൻ​ഷ​ൻ കു​റ​യ്ക്ക​ൽ, തൊ​ഴി​ല​വ​കാ​ശ​ങ്ങ​ൾ എ​ടു​ത്തു​ക​ള​യു​ക എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​ണു മി​ലേ ശ്ര​മി​ക്കു​ന്ന​ത്. ഇ​ട​തു പാ​ർ​ട്ടി​ക​ളും ലേ​ബ​ർ യൂ​ണി​യ​നു​ക​ളും ഇ​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ 20 പോ​ലീ​സു​കാ​ർ​ക്കു പ​രി​ക്കേ​റ്റു. 15 പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന തീ​വ്ര​വാ​ദി​ക​ളാ​ണു പ്ര​തി​ഷേ​ധം ന​ട​ത്തി​യെ​ന്ന് മി​ലേ ആ​രോ​പി​ച്ചു.


Source link

Exit mobile version