തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഐബിഎമ്മുമായി സഹകരിച്ചു നടത്തുന്ന ജനറേറ്റീവ് എഐ ഇന്റർനാഷണൽ കോണ്‍ക്ലേവ് ജൂലൈ 11, 12 തീയതികളിൽ കൊച്ചിയിൽ നടക്കുമെന്നു മന്ത്രി പി. രാജീവ് പത്രസമ്മേളനത്തിൽ അറിയിച്ചു. കോണ്‍ക്ലേവിന്റെ ഔദ്യോഗിക വെബ്സൈറ്റ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി പുറത്തിറക്കി. ഈ സമ്മേളനം ജനറേറ്റീവ് എഐയുടെ ഭാവി രൂപപ്പെടുത്തുന്നതോടൊപ്പം നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിനുമുള്ള കേരളത്തിന്റെ പ്രതിബദ്ധത പ്രകടമാക്കുമെന്നു മന്ത്രി പറഞ്ഞു. കേരളത്തെ ജനറേറ്റീവ് ഹബ്ബായി വളർത്താനും സാന്പത്തിക വളർച്ചയുണ്ടാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഐ മേഖലയിൽ സംസ്ഥാന സർക്കാർ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകളിൽ ഒന്നായി ഈ വർഷത്തെ ബജറ്റിൽ കോണ്‍ക്ലേവ് സംഘടിപ്പിക്കും. കൊച്ചി ബോൾഗാട്ടിയിലെ ലുലു ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി ഇന്റർ നാഷണൽ കണ്വൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ, ഇന്നൊവേറ്റർമാർ തുടങ്ങിയവർ പങ്കെടുക്കും. എഐയുടെ പരിവർത്തന സാധ്യതകളും സമൂഹത്തിലും സന്പദ് വ്യവസ്ഥയിലും അതിന്റെ സ്വാധീനവും സമ്മേളനത്തിൽ ചർച്ച ചെയ്യും. പ്രഭാഷണങ്ങൾ, പാനൽ ചർച്ച, സംവേദനാത്മക സെഷനുകൾ എന്നിവയാണ് സമ്മേളനത്തിലെ പ്രധാന അജൻഡ. പങ്കെടുക്കുന്നവർക്ക് എഐ സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ നേരിട്ടു മനസിലാക്കാം. മുഖ്യമന്ത്രി, മന്ത്രിമാർ, ഐബിഎം അംഗങ്ങൾ, വ്യവസായ-ടെക്നോളജി പ്രമുഖർ തുടങ്ങിയവർ എഐയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കിടും. എഐ നവീകരണത്തിനുള്ള മികച്ച സംഭാവനകളെ അംഗീകരിക്കുന്ന പുരസ്കാരങ്ങളും സമ്മേളനത്തിൽ നൽകും. കൂടുതൽ വിവരങ്ങൾക്കും, കോണ്‍ക്ലേവിൽ രജിസ്റ്റർ ചെയ്യുന്നതിനും httsp://www.ibm.com/in-en/events/gen-ai-conclave എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Source link