WORLD

കടല്‍ കടന്നു, തിരിച്ചുപറന്നു; 9 മണിക്കൂര്‍ പറന്ന വിമാനം യാത്രതുടങ്ങിയ വിമാനത്താവളത്തില്‍തന്നെ ഇറങ്ങി


ലണ്ടന്‍: ഒമ്പതുമണിക്കൂര്‍ പറന്നശേഷം വിമാനം ഇറങ്ങിയത് പറന്നുയര്‍ന്ന അതേ വിമാനത്താവളത്തില്‍. ലണ്ടനില്‍ നിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്കുള്ള ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ഫ്‌ളൈറ്റ് 195 ആണ് ഇത്തരമൊരു വിചിത്രയാത്ര നടത്തിയത്. 300 യാത്രക്കാരുമായാണ് വിമാനം ‘എന്തിനോ വേണ്ടി തിളച്ച’ യാത്ര നടത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് 30 മിനുറ്റ് വൈകിയാണ് ഫ്‌ളൈറ്റ് 195 പുറപ്പെട്ടത്. ഹൂസ്റ്റണ്‍ ലക്ഷ്യമാക്കി കുതിച്ച ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ബോയിങ് 787 വിമാനം 4600 മൈല്‍ (ഏകദേശം 7403 കിലോമീറ്റര്‍) പറന്ന് അറ്റ്‌ലാന്റിക് മഹാസമുദ്രം മറികടന്നു.


Source link

Related Articles

Back to top button