പെട്രോ-ഡോളര്‍ കരാര്‍ സൗദി അവസാനിപ്പിച്ചേക്കും; പുതുക്കേണ്ടെന്ന് തീരുമാനം


റിയാദ്: യു.എസ്സുമായി നിലനിന്നിരുന്ന 50 വർഷത്തെ പെട്രോ-ഡോളർ കരാർ സൗദി അറേബ്യ പുതുക്കില്ലെന്ന് റിപ്പോർട്ട്. ഇതോടെ, യു.എസ് ഡോളറിന് പകരം മറ്റ് കറൻസികൾ ഉപയോ​ഗിച്ച് സൗദിക്ക് ഇടപാടുകൾ നടത്താൻ സാധിക്കും. 50 വർഷത്തേക്ക് ഒപ്പ് വച്ച കരാർ ജൂൺ 9-നായിരുന്നു പുതുക്കേണ്ടത്. 1974 ജൂൺ എട്ടിന് ഒപ്പുവെച്ച, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കരാറാണ് സൗദി പുതുക്കേണ്ടതെന്ന് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ, യു.എസ് ഡോളറിന് പകരം ചൈനീസ് ആർ.എം.ബി, യൂറോ, യെൻ, യുവാൻ തുടങ്ങി വ്യത്യസ്ത കറൻസികൾ ഉപയോ​ഗിച്ച് സൗദിക്ക് എണ്ണയും മറ്റ് സാധനങ്ങളും വിൽക്കാൻ സാധിക്കും. ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളുടെ സാധ്യതയും രാജ്യത്തിന് ഉപയോ​ഗപ്പെടുത്താനാകും.


Source link

Exit mobile version