WORLD
പെട്രോ-ഡോളര്‍ കരാര്‍ സൗദി അവസാനിപ്പിച്ചേക്കും; പുതുക്കേണ്ടെന്ന് തീരുമാനം
റിയാദ്: യു.എസ്സുമായി നിലനിന്നിരുന്ന 50 വർഷത്തെ പെട്രോ-ഡോളർ കരാർ സൗദി അറേബ്യ പുതുക്കില്ലെന്ന് റിപ്പോർട്ട്. ഇതോടെ, യു.എസ് ഡോളറിന് പകരം മറ്റ് കറൻസികൾ ഉപയോഗിച്ച് സൗദിക്ക് ഇടപാടുകൾ നടത്താൻ സാധിക്കും. 50 വർഷത്തേക്ക് ഒപ്പ് വച്ച കരാർ ജൂൺ 9-നായിരുന്നു പുതുക്കേണ്ടത്. 1974 ജൂൺ എട്ടിന് ഒപ്പുവെച്ച, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കരാറാണ് സൗദി പുതുക്കേണ്ടതെന്ന് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ, യു.എസ് ഡോളറിന് പകരം ചൈനീസ് ആർ.എം.ബി, യൂറോ, യെൻ, യുവാൻ തുടങ്ങി വ്യത്യസ്ത കറൻസികൾ ഉപയോഗിച്ച് സൗദിക്ക് എണ്ണയും മറ്റ് സാധനങ്ങളും വിൽക്കാൻ സാധിക്കും. ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളുടെ സാധ്യതയും രാജ്യത്തിന് ഉപയോഗപ്പെടുത്താനാകും.
Source link