KERALAMLATEST NEWS
ഹജ്ജ് തീർത്ഥാടകർക്ക് യാത്രാ പാസ്
തിരുവനന്തപുരം: കേരളത്തിൽ നിന്ന് സൗദിയിലെത്തിയ മുഴുവൻ ഹജ്ജ് തീർത്ഥാടകർക്കും യാത്രാ പാസ് (നുസുക് കാർഡ്) അനുവദിക്കും. പാസ് ലഭിക്കാത്ത പ്രശ്നം ശ്രദ്ധയിൽപ്പെട്ടയുടൻ മന്ത്രി വി. അബ്ദുറഹിമാൻ വിദേശകാര്യ, ന്യൂനപക്ഷക്ഷേമ മന്ത്രിമാർക്കും സൗദിയിലെ ഇന്ത്യൻ കോൺസലേറ്റ് ജനറലിനും കത്തെഴുതിയിരുന്നു. തുടർന്നാണ് അധികൃതർ പാസ് നൽകാനുള്ള നടപടി വേഗത്തിലാക്കിയത്. തീർത്ഥാടകർക്ക് പുറത്തിറങ്ങുന്നതിന് പാസ് ആവശ്യമാണ്. കേരളത്തിൽ നിന്ന് 18201 പേരാണ് ഹജ്ജിന് പോയത്. ഹജ്ജിന് ശേഷം ജൂലായ് ആദ്യവാരം മടങ്ങിയെത്തും.
Source link