ഒരാളുമായി ഡേറ്റിങിൽ: വിവാഹം പിന്നീട്: മംമ്ത മോഹൻദാസ്

ഒരാളുമായി ഡേറ്റിങിൽ: വിവാഹം പിന്നീട്: മംമ്ത മോഹൻദാസ് | Mamta Mohandas Dating
ഒരാളുമായി ഡേറ്റിങിൽ: വിവാഹം പിന്നീട്: മംമ്ത മോഹൻദാസ്
മനോരമ ലേഖകൻ
Published: June 13 , 2024 08:39 AM IST
1 minute Read
മംമ്ത മോഹൻദാസ്
താന്‍ ഡേറ്റിങില്‍ ആണെന്ന് വെളിപ്പെടുത്തി നടി മംമ്ത മോഹന്‍ദാസ്. വിവാഹം പരിഗണനയിലുണ്ടെന്നും എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ താൻ സന്തോഷവതിയാണെന്നും മംമ്ത ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘‘ലൊസാഞ്ചല്‍സില്‍ ഉള്ള ഒരു വ്യക്തിയുമായി ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷേ ലോങ്ങ് ഡിസ്റ്റന്‍സ് ആയതിനാല്‍ ആ പ്രണയം നീണ്ടു നിന്നില്ല. എനിക്ക് പ്രണയത്തില്‍ കരുതല്‍ ഉണ്ടെങ്കിലും അത് മനസിലാക്കി പോകേണ്ട ഒന്നായിരിക്കണം. ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. ഒരാള്‍ക്ക് ഒന്നും രണ്ടും മൂന്നും തവണ അവസരം നല്‍കും. അതില്‍ കൂടുതല്‍ എനിക്ക് സഹിക്കാനാവില്ല. ഇപ്പോള്‍ ഞാന്‍ ഒരാളുമായി ഡേറ്റിങ് ആണ്.
ഇപ്പോഴത്തെ അവസ്ഥയിൽ സന്തോഷവതിയാണ്. ജീവിതം എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടു പോകുന്നതെന്നും നോക്കാം.’’–മംമ്തയുടെ വാക്കുകൾ.
വിജയ് സേതുപതി നായനാകുന്ന ‘മഹാരാജ’യാണ് മംമ്തയുടെ ഏറ്റവും പുതിയ ചിത്രം. മലയാളത്തിൽ ദിലീപിന്റെ ‘ബാന്ദ്ര’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
English Summary:
Mamta Mohandas: ‘Yes, I am dating someone right now’
11psbl68oqrr6e2nemks2lfu3p 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews mo-entertainment-movie-mamthamohandas f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link