കുവൈറ്റ് ആഭ്യന്തരമന്ത്രി സംഭവസ്ഥലത്ത് കുതിച്ചെത്തി

കുവൈറ്റ് സിറ്റി: കുവൈറ്റിനെ നടുക്കിയ ദുരന്ത വാർത്ത അറിഞ്ഞയുടൻ കുവൈറ്റ് ആഭ്യന്തരമന്ത്രി സംഭവസ്ഥലത്ത് കുതിച്ചെത്തി. കെട്ടിട ഉടമയെ ഉടൻ അറസ്റ്റ് ചെയ്യാൻ ആഭ്യന്തരമന്ത്രി സംഭവസ്ഥലത്തു വച്ചുതന്നെ പരസ്യമായി ഉത്തരവ് പുറപ്പെടുവിക്കുകയുംചെയ്തു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക അടക്കമുള്ള എംബസി അധികൃതരും അപകടസ്ഥലത്തും ആശുപത്രികളിലും എത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. അതിനിടെ, സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരേ ശക്തമായ നടപടികളുമായി അധികൃതർ രംഗത്തെത്തി. കെട്ടിട നിയമങ്ങൾ പാലിക്കാത്ത മുഴുവൻ കെട്ടിടങ്ങളിൽനിന്നും യുദ്ധകാലാടിസ്ഥാനത്തിൽ താമസക്കാരെ ഒഴിപ്പിക്കാനാണ് അധികൃതർ ആജ്ഞാപിച്ചിരിക്കുന്നത്. അഹമ്മദി മുനിസിപ്പാലിറ്റിയിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാൻ കുവൈറ്റ് മുനിസിപ്പാലിറ്റീസ് ഡയറക്ടർ ജനറൽ എൻജിനിയർ സഊദ് അൽ ദബ്ബൂസ് ഉത്തരവിട്ടു. ദുരന്തം നടന്ന മംഗഫ് ഏരിയ അഹമ്മദി മുനിസിപ്പൽ പരിധിയിലാണ്. കുവൈറ്റിൽ പുതിയ ലേബർ ക്യാംപുകൾ കൂടുതലായി വന്നു കൊണ്ടിരിക്കുന്നതും ഈ ഭാഗത്താണ്.
Source link