ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശാഖകളുമായി ലുലു ഫോറെക്സ്

കൊച്ചി: ലുലു ഫോറെക്സ് ദക്ഷിണേന്ത്യയില്‍ മൂന്നു ശാഖകള്‍കൂടി തുറന്നു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദിന്റെയും സീനിയര്‍ കമ്പനി മാനേജ്മെന്റിന്റെയും സാന്നിധ്യത്തില്‍ പുതിയതായി ആരംഭിച്ച അങ്കമാലി, സേലം, നാഗര്‍കോവില്‍ ശാഖകള്‍ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ഇതോടെ ഇന്ത്യയില്‍ ലുലു ഫോറെക്സ് ശാഖകളുടെ എണ്ണം 31 ആയി. ആഗോള തലത്തില്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന് കീഴില്‍ 353 ശാഖകളുണ്ട്. ലുലു ഫോറെക്സ് ഉപയോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ അനുസരിച്ച് മികവുറ്റ സാമ്പത്തിക സേവനങ്ങള്‍ നല്കി വരികയാണ്. പുതിയ ശാഖകള്‍ വഴി വിദേശ കറന്‍സി വിനിമയം, ട്രാവല്‍ കറന്‍സി കാര്‍ഡുകള്‍, മറ്റ് മൂല്യവര്‍ധിത സേവനങ്ങള്‍ എന്നിവ ലഭ്യമാകും. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന് കീഴിലുള്ള ഇന്ത്യന്‍ ധനകാര്യ സ്ഥാപനമാണ് ലുലു ഫോറെക്സ്.

Source link