സ്വര്‍ണത്തിനും ഇ-വേ ബില്‍: വ്യാപാരികളുമായി ധനമന്ത്രിയുടെ യോഗം ഇന്ന്

കൊച്ചി: സ്വര്‍ണ വ്യാപാര മേഖലയില്‍ ജിഎസ്ടി നിയമത്തിന് കീഴിലെ ഇ-വേ ബില്‍ നടപ്പാക്കുന്നതിനെ ശക്തമായി എതിര്‍ത്ത് സ്വര്‍ണ വ്യാപാരികള്‍. എതിര്‍പ്പു ശക്തമായതിനെത്തുടര്‍ന്ന് ഇ-വേ ബില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ ആശങ്ക പരിഹരിക്കുന്നതിനായി ഇന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തിരുവനന്തപുരത്ത് സ്വര്‍ണ വ്യാപാരികളുടെ യോഗം വിളിച്ചിട്ടുണ്ട്. രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുള്ള സ്വര്‍ണം ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്നതിനാണ് ഇ-വേ ബില്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നത്. 30 ഗ്രാം സ്വര്‍ണം വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം ചെറിയ തൂക്കം മാത്രമാണ്. ഇതിന് ഇ- വേ ബില്‍ നടപ്പാക്കിയാല്‍ ഈ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് സ്വര്‍ണ വ്യാപാരികള്‍ പറയുന്നത്. നിലവില്‍ എല്ലാ രേഖകളുമായാണു സ്വര്‍ണം കൊണ്ടുപോകുന്നത്. വ്യാപാരാവശ്യത്തിനായി മാത്രം കൊണ്ടുപോകുന്ന സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ പരിധി 500 ഗ്രാമായി നിശ്ചയിക്കണമെന്നാണ് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആവശ്യം. സ്വന്തം വ്യാപാരസ്ഥാപനത്തില്‍നിന്നു സ്റ്റോക്കിലുളള സ്വര്‍ണം എസ്ജിഎസ്ടി നിയമമനുസരിച്ചുള്ള എല്ലാ രേഖകളുമായി ഹാള്‍ മാര്‍ക്കിംഗ്, പോളിഷിംഗ്, സ്വര്‍ണം ഉരുക്കി കട്ടിയാക്കുന്നതിനും നിർമാണ ആവശ്യവും എന്നിവയ്ക്കായി പണിശാലകളിലേക്കു കൊണ്ടുപോകുന്ന സ്വര്‍ണവും ഇ-വേ ബില്‍ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. മറ്റെല്ലാ രേഖകള്‍ ഉണ്ടെങ്കിലും 200 ശതമാനം പിഴ ഈടാക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യം ഉയരുകയാണ്. ഇ-വേ ബില്‍ എന്ത്, എന്തിന്? ജിഎസ്ടി ബാധകമായ 50,000 രൂപയ്ക്കു മുകളിലുള്ള ചരക്കുകളുടെ സംസ്ഥാനാന്തര നീക്കത്തിനാവശ്യമായ രേഖയാണ് ഇ-വേ ബില്‍. സ്വര്‍ണത്തിനും ഇ-വേ ബില്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കഴിഞ്ഞവര്‍ഷം ജിഎസ്ടി കൗണ്‍സിലിനു മുന്നില്‍ അവതരിപ്പിച്ചതു കേരളമാണ്. ഇതു കൗണ്‍സില്‍ അംഗീകരിക്കുകയും ചെയ്തു. സ്വര്‍ണത്തിന് ഇ-വേ ബില്ലിനുള്ള പരിധി രണ്ടുലക്ഷം രൂപയ്ക്കു മുകളിലായിട്ടാണു നിശ്ചയിച്ചിരുന്നത്. സംസ്ഥാന ധനവകുപ്പിന്റെ വിലയിരുത്തല്‍ പ്രകാരം 2020 – 21ല്‍ കേരളത്തിലെ സ്വര്‍ണവ്യാപാര മേഖലയുടെ വിറ്റുവരവ് 1.01 ലക്ഷം കോടി രൂപയാണ്. ഇതുപ്രകാരം ലഭിക്കേണ്ടിയിരുന്ന മൊത്തം ജിഎസ്ടി 3,000 കോടിയും സംസ്ഥാന ജിഎസ്ടിയായി ലഭിക്കേണ്ടിയിരുന്നത് 1,500 കോടിയുമായിരുന്നു. എന്നാല്‍, സംസ്ഥാന ജിഎസ്ടിയായി 393 കോടി രൂപ മാത്രമാണ് ലഭിച്ചത്. അതോടെയാണ്, നികുതിച്ചോര്‍ച്ച ഒഴിവാക്കാനായി കേരളം ഇ – വേ ബില്ലിനായി രംഗത്തെത്തിയത്.

Source link