അഴീക്കോട്:കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി.ജോസഫ് ബി.ജെ.പിയിൽ ചേർന്നു.എൻ.ഡി.എ അഴീക്കോട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന കൺവെൻഷനിൽ വച്ചായിരുന്നു ബി.ജെ.പി പ്രവേശം.രാജ്യസഭാ എം.പി സദാനന്ദ ഷെട്ട് തനവാഡെയും അഴീക്കോട് നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാത്ഥിയും ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റുമായ കെ.കെ.വിനോദ് കുമാറും ചേർന്ന് ഷാജിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.ദിവസങ്ങൾക്ക് മുമ്പ് ഷാജി വി.ജോസഫ് ബി.ജെ.പി വേദിയിൽ പ്രത്യക്ഷപ്പെട്ടത് വാർത്താപ്രാധാന്യം നേടിയിരുന്നു.കേന്ദ്രമന്ത്രി ശോഭ കരന്ദലജെ,ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരുൾപ്പെടെ പങ്കെടുത്ത വേദിയിലാണ് ഷാജി വി.ജോസഫ് ഗ്യാസ് ഏജൻസി പൂട്ടിച്ചതുമായി ബന്ധപ്പെട്ട പരാതി നൽകാൻ എത്തിയത്.
Source link
സണ്ണി ജോസഫിന്റെ സഹോദരൻ ബി.ജെ.പിയിൽ

