KERALAMLATEST NEWS

ഹോട്ടലിലെ ഷവായ മെഷീനിൽ യുവതിയുടെ മുടി, പുറത്തെടുക്കാൻ ഫയർഫോഴ്സ് എത്തിയിട്ടും രക്ഷയില്ല, ഒടുവിൽ

തിരുവനന്തപുരം: ഷവായ ഉണ്ടാക്കുന്ന മെഷീനിൽ കുടുങ്ങിയ തലമുടി പുറത്തെടുക്കാനാകാത്തതിനെ തുടർന്ന് മുറിച്ചുമാറ്റി. തിരുവനന്തപുരം പാളയത്തുള്ള നൂർ മഹൽ എന്ന ഹോട്ടലിലാണ് സംഭവം.

ഇന്ന് ഉച്ചയ്‌ക്ക് 12.15ഓടെയായിരുന്നു സംഭവം. അപകടം നടക്കുന്ന സമയത്ത് നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. അപ്പോൾ ഒതുങ്ങി നിൽക്കാനായാണ് നിലമേൽ എൻഎസ്‌എസ് കോളേജ് വിദ്യാർത്ഥിയായ അതീഷ്യ കടയിലേക്ക് ഓടി കയറിയത്. ഓടുന്നതിനിടെ കുട്ടി തെന്നി ഷവായ മെഷീന് സമീപം വീണ് മുടി കുടുങ്ങുകയായിരുന്നു. കടയിലെ സ്റ്റാഫുകളും പുറത്തുനിന്ന് ഓടിയെത്തിയവരും ചേർന്ന് കുടുങ്ങിയ മുടി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മുടി മെഷീനിൽ ഉരുകിപ്പിടിക്കുന്ന സ്ഥിതിയായിരുന്നു. ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്നവർ ഫയർഫോഴ്‌സിനെ വിളിച്ചു.

12.30ഓടെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി. മെഷീനിൽ നിന്ന് മുടി ഊരിയെടുക്കാൻ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മറ്റ് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുടി മുറിച്ചുമാറ്റി അതീഷ്യയെ രക്ഷിക്കുകയായിരുന്നു. തലയിൽ ചെറിയ വേദനയല്ലാതെ മറ്റ് പരിക്കുകളൊന്നും കുട്ടിക്ക് ഉണ്ടായിട്ടില്ല. അൽപ്പസമയം വിശ്രമിച്ച ശേഷം കുട്ടി നിലമേലുള്ള വീട്ടിലേക്ക് മടങ്ങി.


Source link

Related Articles

Back to top button