സാത്വിക്-ചിരാഗ്: ഒന്നാം റാങ്ക് നഷ്ടം

ന്യൂഡൽഹി: ഇന്ത്യയുടെ പുരുഷ ബാഡ്മിന്റണ്‍ ജോഡി സാത്വിക്സായിരാജ് രങ്കറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യത്തിന് ലോക ഒന്നാം റാങ്ക് നഷ്ടമായി. കഴിഞ്ഞയാഴ്ച നടന്ന ഇന്തോനേഷ്യ ഓപ്പണിൽനിന്നു പിന്മാറിയതാണ് ഇവരുടെ സ്ഥാനത്തിന് ഇളക്കമുണ്ടാക്കിയത്. ബാഡ്മിന്റണ്‍ വേൾഡ് ഫെഡറേഷന്റെ പുതിയ പട്ടികയിൽ ഇന്ത്യൻ സഖ്യം മൂന്നാം സ്ഥാനത്താണ്. ചൈനയുടെ ലിയാംഗ് വീ കെങ്-വാങ് ചാങ് സഖ്യം ഒന്നാം സ്ഥാനത്തും ഡെന്മാർക്കിന്റെ കിം ആസ്ട്രപ്- ആൻഡേഴ്സ് സ്കാരുപ് റാസ്മുസൻ രണ്ടു സ്ഥാനം മുന്നേറി രണ്ടാമതുമെത്തി. സിംഗിൾസിൽ എച്ച്.എസ്. പ്രണോയ് 10-ാമതും ലക്ഷ്യ സെൻ 14-ാമതുമാണ്. കിഡംബി ശ്രീകാന്ത് 32-ാം സ്ഥാനത്തേക്കു പതിച്ചു. വനിതാ സിംഗിൾസിൽ പി.വി. സിന്ധു പത്താം സ്ഥാനം നിലനിർത്തി. ഡബിൾസിൽ തനിഷ ക്രാസ്റ്റോ-അശ്വിനി പൊന്നപ്പ സഖ്യം 19-ാമതും ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം 24-ാമതുമാണ്.
Source link