നാല് യുഎസ് അധ്യാപകർക്ക് ചൈനയിൽ കുത്തേറ്റു
ബെയ്ജിംഗ്: ചൈനയിൽ നാല് അമേരിക്കൻ അധ്യാപകർക്കു കുത്തേറ്റു. വടക്കൻ പ്രവിശ്യയായ ജിലിനിൽ തിങ്കളാഴ്ച പകലായിരുന്നു സംഭവം. ജിലിൻ സിറ്റിയിലെ ബെയ്ഷാൻ പബ്ലിക് പാർക്കിൽവച്ചാണ് നാലു പേരും ആക്രമിക്കപ്പെട്ടത്. അമേരിക്കയിലെ അയോവ കോർണൽ കോളജിൽ അധ്യാപകരായ നാലു പേരും യൂണിവേഴ്സിറ്റി ഓഫ് ചൈനയുമായുള്ള പങ്കാളിത്ത പരിപാടിയുടെ അടിസ്ഥാനത്തിൽ ചൈനയിൽ പഠിപ്പിക്കുന്നവരാണ്. ആക്രമിച്ചത് ആരാണെന്നു വ്യക്തമായിട്ടില്ല. ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാലുപേരുടെയും ജീവനു ഭീഷണിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിൻ ജിയാൻ പറഞ്ഞു. അക്രമിയെ പിടികൂടിയോ എന്ന ചോദ്യത്തിന് ഉത്തരം നല്കാൻ വക്താവ് തയാറായില്ല. കൂടുതൽ അന്വേഷണം വേണമെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും കൂട്ടിച്ചേർത്തു. അക്രമം സംബന്ധിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സെൻസർഷിപ്പ് ഏർപ്പെടുത്തിയതായി സംശയമുണ്ട്.
Source link