WORLD
സുനിതയ്ക്കും സംഘത്തിനും ബഹിരാകാശനിലയത്തിൽ പുതിയ ഭീഷണി; വില്ലനായി സൂപ്പർ ബഗിന്റെ സാന്നിധ്യം
ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിതാ വില്യംസിനും സംഘത്തിനും ബഹിരാകാശനിലയത്തില്‍ പുതിയ ഭീഷണി. പുതിയ ബാക്ടീരിയയുടെ സാന്നിധ്യമാണ് നിലയത്തില്‍ അപകടകരമായ സാഹചര്യം സൃഷ്ടിച്ചത്. മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടര്‍ ബുഗന്‍ഡന്‍സിസിന്റെ സാന്നിധ്യമാണ് ശാസ്ത്രഞ്ജര്‍ കണ്ടെത്തിയത്. ബാക്ടീരിയ ശ്വാസകോശത്തെ ബാധിക്കുന്നതാണ്. മരുന്നുകളോട് പ്രതിരോധശേഷി നേടിയ അപകടകാരികളായ ഇത്തരം ബാക്ടീരിയകളെ ‘സൂപ്പർ ബഗ്’ എന്ന് വിളിക്കുന്നു. ഇവ ബഹിരാകാശ സഞ്ചാരികളിലൂടെയാണ് ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുന്നത്.
Source link