തന്റെ വിവാഹത്തിന് കരീന കപൂറും ആലിയ ഭട്ടും എത്തണം, ബ്രൈഡൽ ഷവർ ഉടനെന്ന് ഗായത്രി സുരേഷ്

ഇന്റർവ്യൂകളിലൂടെയും ട്രോളുകളിലൂടെയും ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന താരമാണ് ഗായത്രി സുരേഷ്. തുറന്നുപറച്ചിലുകളിലൂടെ ഏറെ വിമർശനങ്ങളും ഗായത്രിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ, പിന്നീടുണ്ടായ ഗായത്രിയുടെ തിരിച്ചുവരവ് ഞെട്ടിക്കുന്നതായിരുന്നു. നിലവിൽ ഗായത്രി നൽകുന്ന അഭിമുഖങ്ങൾക്കെല്ലാം വളരെ പോസിറ്റീവായിട്ടുള്ള കമന്റുകളാണ് വരുന്നത്. ‘ഗായത്രിയുടെ മനസിൽ ഒന്നുമില്ല, ആളൊരു ശുദ്ധയാണ്. പാവം കുട്ടിയാണ്’, തുടങ്ങി നിരവധി കമന്റുകളാണ് ഭൂരിഭാഗവും.
ഗായത്രി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അഭിരാമി’ എന്ന സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ ജീവിതമാണ് സിനിമയിൽ പറയുന്നത്. ജൂൺ ഏഴിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ഹരികൃഷ്ണന്‍, റോഷന്‍ ബഷീര്‍, അമേയ മാത്യു, ശ്രീകാന്ത് മുരളി, നവീന്‍ ഇല്ലത്ത്,അഷറഫ് കളപ്പറമ്പില്‍, സഞ്ജു ഫിലിപ്പ്, സാല്‍മണ്‍ പുന്നക്കല്‍, കെ കെ മൊയ്തീന്‍ കോയ, കബീര്‍ അവറാന്‍, സാഹിത്യ പി രാജ്, തഹനീന, സാറ സിറിയക്, ആയേഷ് അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ കൗമുദി മൂവീസിനോട് പങ്കുവയ്‌ക്കുകയാണ് ഗായത്രി. ഒപ്പം നായകനായ ഹരികൃഷ്‌ണനുമുണ്ട്. താരത്തിന്റെ വിവാഹത്തെക്കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. ബ്രൈഡൽ ഷവർ ഉടൻ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഏത് നിമിഷവും പ്രതീക്ഷിക്കാം എന്നാണ് ഗായത്രി പറഞ്ഞത്. വിവാഹത്തിന് കരീന കപൂർ, ആലിയ ഭട്ട്, മീന, ഭാവന, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങൾ പങ്കെടുക്കണമെന്നാണ് ആഗ്രഹം. എപ്പോഴായിരിക്കും വിവാഹം എന്ന് കൃത്യമായി പറയാൻ ഇപ്പോൾ കഴിയില്ല എന്നും ഗായത്രി പറഞ്ഞു.
Source link