KERALAMLATEST NEWS

ജൂനിയർ ഇൻസ്ട്രക്ടർ അഭിമുഖം

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം) (കാറ്റഗറി നമ്പർ 555/2021) തസ്തികയിലേക്ക് 12, 13, 14 തീയതികളിൽ പട്ടത്തെ പി.എസ്‍.സി ഓഫീസിൽ അഭിമുഖം നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. ഫോൺ: 0471 2546446. കേരള ലാന്റ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ അസി. പ്രോജക്ട് എൻജിനിയർ (556/2021) തസ്തികയിലേക്ക് 12, 13, 14 തീയതികളിൽ രാവിലെ എട്ടിനും 10നും പി.എസ്‍.സി ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും. തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്കൂൾ, 711/2022) തസ്തികയിലേക്ക് 12, 13, 14 തീയതികളിൽ പി.എസ്‍.സി ഓഫീസിൽ അഭിമുഖം നടത്തും. പ്രമാണ പരിശോധന കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (കെ.എം.എം.എൽ) ജൂനിയർ ടൈം കീപ്പർ ( 52/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 12ന് രാവിലെ 10.30 മുതൽ പിഎസ്‍സി ഓഫീസിൽ പ്രമാണ പരിശോധന നടത്തും. ഫോൺ: 0471 2546433. ഒ.എം.ആർ പരീക്ഷ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ അസി.മാനേജർ തസ്തികയിൽ 12ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. വാട്ടർ അതോറിറ്റിയിൽ സാനിട്ടറി കെമിസ്റ്റ് തസ്തികയിലേക്ക് 13ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. ബിരുദതല പൊതു പ്രാഥമികപരീക്ഷയുടെ ഭാഗമായുള്ള മൂന്നാംഘട്ട ഒ.എം.ആർ എക്സാം 15ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തും.


Source link

Related Articles

Back to top button