ASTROLOGY

പ്രധാന വാതിലിനു നേരെ ഒരിക്കലും വരരുതാത്ത സസ്യം

പ്രധാന വാതിലിനു നേരെ ഒരിക്കലും വരരുതാത്ത സസ്യം– Vastu Tips: Avoiding Negative Energy with Proper Plant Placement

പ്രധാന വാതിലിനു നേരെ ഒരിക്കലും വരരുതാത്ത സസ്യം

ലക്ഷ്മി നാരായണൻ

Published: June 11 , 2024 11:06 AM IST

1 minute Read

വീടിന്റെ ഏതെങ്കിലുമൊരു ഭാഗത്തായി കറിവേപ്പ് നടാൻ പാടില്ല

കറിവേപ്പ് പ്രധാന വാതിലിന് നേരെ വരരുത്

Image Credit: elenaleonova/ istock

വാസ്തു എന്നത് അനന്തമായി പറന്നു കിടക്കുന്ന ഒരു ശാഖയാണ്. പലപ്പോഴും നിത്യ ജീവിതത്തിൽ സംഭവിക്കുന്ന പല നേട്ടങ്ങളും കോട്ടങ്ങളും വാസ്തുവിന്റെ ഗുണങ്ങളുടെയും ദോഷങ്ങളുടെയും പ്രതിഫലനമെന്ന രീതിയിലാണ് വിലയിരുത്താറുള്ളത്. വീട്ടിൽ നാം വയ്ക്കുന്ന ഫർണിച്ചറുകൾ, സസ്യലതാതികൾ എന്നിവയെല്ലാം തന്നെ വസ്തുവിന്റെ നിമിത്ത ശാസ്ത്രത്തിന് വിധേയമാണ്. പൂർണമായും വാസ്തു അനുസരിച്ച് മാത്രം ജീവിക്കുക എന്നത് നടപ്പിലാക്കുന്ന കാര്യമല്ല. എന്നിരുന്നാലും ഐശ്വര്യം, ഉയർച്ച എന്നിവ നിറഞ്ഞൊരു ജീവിതത്തെ മുൻനിർത്തി നിരവധി കാര്യങ്ങൾ വാസ്തു പ്രകാരം നടപ്പിലാക്കാവുന്നതാണ്. 

എല്ലാ വീടുകളിലും കാണപ്പെടുന്ന ഒരു സസ്യമാണ് കറിവേപ്പ്. എന്നാൽ ഈ കറിവേപ്പിന് പിന്നിലും വാസ്തുവിന്റെ കൈകളുണ്ട്. തോന്നിയ പോലെ വീടിന്റെ ഏതെങ്കിലുമൊരു ഭാഗത്തായി കറിവേപ്പ് നടാൻ പാടില്ല. എടുത്ത് പറയുകയാണെങ്കിൽ ഒരിക്കലും കറിവേപ്പ് പ്രധാന വാതിലിന് നേരെ വരരുത്.ഇത് മൂലം വീട്ടിൽ നെഗറ്റിവ് ഊർജം വർധിക്കുകയും കാരണമില്ലാതെ കുടുംബാംഗങ്ങൾ തമ്മിൽ വഴക്ക് പതിവാകുകയും ചെയ്യും.

അനാവശ്യ കലഹങ്ങൾ, അസുഖങ്ങൾ, സ്വരച്ചേർച്ചയില്ലായ്മ എന്നിവയെല്ലാമാണ് ഇതിന്റെ ഫലമായി പറയുന്നത്. എന്നാൽ അതിർത്തി തിരിച്ചതിന് ശേഷം ഇത് വളർത്തുന്നത് അഭികാമ്യമാണ്‌. പടിഞ്ഞാറ് ദിശയാണ് കറിവേപ്പ് നടുന്നതിനു ഏറ്റവും ഉത്തമമായ സ്ഥലം. തെറ്റായ ദിശയിലും സ്ഥാനത്തുമാണ് കറിവേപ്പ് നടുന്നത് എങ്കിൽ അതിന്റെ വളർച്ച ശോഷിക്കുകയും ചെയ്യും. കറിവേപ്പിനോട് ചേർന്ന് മറ്റു ചെടികൾ നടാതിരിക്കുന്നതാണ് നല്ലത്.
അഴുക്ക് വെള്ളം വീഴുന്ന സ്ഥലത്ത് ഒരിക്കലും കറിവേപ്പ് നടരുത്. വീട്ടിലെ അടുക്കളയിലെ സിങ്കില്‍ നിന്ന് വെള്ളം ഒഴുക്കി വിടുന്ന സ്ഥലത്ത് കറിവേപ്പില നട്ടുപിടിപ്പിക്കരുത്. ഏറെ ശുദ്ധമായി നട്ടു പരിപാലിക്കേണ്ട ഒന്നാണ് കറിവേപ്പ്. കറിവേപ്പ് നട്ട ശേഷം വേണ്ടത്ര ശ്രദ്ധ നൽകാതെ പോകുന്നതും വെള്ളം, വളം എന്നിവ കിട്ടാതെയും പുഴുബാധ ഏറ്റും കറിവേപ്പ് നശിക്കുന്നതുമായ അവസ്ഥ ദോഷകരമാണ്. ഇതും വീട്ടിൽ കലഹത്തിനുള്ള കാരണമാകും.

English Summary:
Vastu Tips: Avoiding Negative Energy with Proper Plant Placement

mo-astrology-badluck mo-astrology-luckythings 30fc1d2hfjh5vdns5f4k730mkn-list mo-astrology-goodluck 2fk7h46fjr49k7crfa6kvfufau 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news


Source link

Related Articles

Back to top button