KERALAMLATEST NEWS

‘ബിഗ് ബോസ് വിജയിയെ തീരുമാനിക്കുന്നത് പുറത്തുള്ള ഒരു ടീമാണ്, എത്ര നന്നായി പെർഫോം ചെയ്‌തിട്ടും കാര്യമില്ല’

മിനി സ്‌ക്രീൻ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അപ്‌സര. എന്നാൽ, ബിഗ് ബോസ് മലയാളം സീസൺ 6ൽ എത്തിയ ശേഷം ഒരുപാട് വിമർശനങ്ങളാണ് അപ്‌സരയ്‌ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ഇപ്പോഴിതാ ബിഗ് ബോസിൽ നിന്ന് പുറത്തായ ശേഷം ഉണ്ടായ ദുരനുഭവങ്ങളെപ്പറ്റി കൗമുദി മൂവിസിനോട് തുറന്നുപറയുകയാണ് താരം.

ബിഗ് ബോസിൽ പോയ ശേഷം തന്റെ ആദ്യ വിവാഹം, ജീവിതം, വ്യക്തിത്വം എന്നിവയെ പറ്റിയെല്ലാം വലിയ വിമർശനങ്ങളാണ് നേരിടേണ്ടിവന്നതെന്ന് അപ്‌സര പറഞ്ഞു. ഇതിന് പിന്നിൽ ഒരു പിആർ ടീം ഉണ്ട്. ബിഗ് ബോസിൽ ആര് ജയിക്കണം, ആര് തോൽക്കണം, ആരെയൊക്കെ മോശമായി ചിത്രീകരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഈ പിആർ ടീം ആണെന്നും അവർ വ്യക്തമാക്കി.

‘ബിഗ് ബോസ് ഫൈനലിൽ എത്തണമെന്ന് തന്നെയായിരുന്നു ആഗ്രഹം. നന്നായി ടാസ്‌കുകൾ ചെയ്‌ത പലരും പുറത്തായി. ഒന്നും ചെയ്യാതെ നിന്നവരാണ് ഇപ്പോൾ ബിഗ് ബോസ് വീടിനുള്ളിലുള്ളത്. എത്ര നല്ല കണ്ടസ്റ്റന്റായിരുന്നു ഗബ്രി. പക്ഷേ പുറത്തായത് കണ്ടില്ലേ. രണ്ടുപേർ ഒരുമിച്ച് ചെയ്‌ത തെറ്റിന് ഒരാളെ മാത്രം ശിക്ഷിക്കുന്നതെന്തിനാണ്. പുറകെ ഒരാൾക്ക് നടക്കാം, പക്ഷേ അടുപ്പത്തിലാവണമെങ്കിൽ രണ്ടുപേരും വിചാരിക്കണം. അവിടെ നിൽക്കുന്ന ആരും ജനുവിനല്ല. പലർക്കും ബിഗ് ബോസ് വീട്ടിൽ നിൽക്കണ്ട മടുത്ത് എന്ന് പറഞ്ഞവരാണ്. പക്ഷേ അവരെല്ലാം അവിടെതന്നെയുണ്ട്. നിൽക്കാൻ ആഗ്രഹിച്ചവരെല്ലാം പുറത്താണ് ‘, അപ്‌സര പറഞ്ഞു.


Source link

Related Articles

Back to top button