ASTROLOGY

മിഥുനം ഒന്ന് ജൂൺ 15 ശനിയാഴ്ച മുതൽ ഈ നാളുകാർക്ക് കോടീശ്വര യോഗം


ഈ ശനിയാഴ്ച ജൂൺ 15 ന് ആണ് മിഥുനം ഒന്ന്. ഈ മിഥുനമാസത്തോട് കൂടി എട്ട് രാശികളിലായി വരുന്ന 20 നക്ഷത്രക്കാർക്ക് നല്ല കാലമാണ് വരുന്നത്. ഇവർക്ക് ആക്ടീവല്ലാതെ കിടക്കുന്ന രാശികൾ ആക്ടീവായി മാറുന്നു. ഇവർക്ക് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ വരുന്ന ഏറ്റവും നല്ല സമയമാണ്. ഇതിൽ 3 നക്ഷത്രങ്ങൾക്ക് കോടീശ്വര യോഗമുണ്ട്. ഇത് കോടി ലഭിയ്ക്കും എന്നല്ല, സാമ്പത്തികലാഭം ഉണ്ടാകും എന്നതാണ് ഏതെല്ലാം രാശികൾക്കാണ്, അതിൽ പെടുന്ന ഏതെല്ലാം നാളുകാർക്കാണ് ഈ നല്ല സമയം എന്നറിയാം.കർക്കടകംഇതിൽ ആദ്യത്തെ രാശി കർക്കിടകരാശിയാണ്. ഈ രാശിയിൽ പെടുന്ന പുണർതം കാൽഭാഗം, പൂയം, ആയില്യം നാളുകാർ ഇതിൽ പെടുന്നു. ഇവരുടെ ധനസ്ഥാനത്താണ് വ്യാഴത്തിന്റെ ദൃഷ്ടിയുള്ളത്. ഇതുപോലെ കർമസ്ഥാനത്തും. ഇതിനാൽ സമ്പത്തിലും ജോലിയിലും ഉയർച്ചയുണ്ടാകും. ദാമ്പത്യത്തിലെ പ്രശ്‌നങ്ങൾ പരിഹരിയ്ക്കപ്പെടും. ജീവിതത്തിൽ സമൃദ്ധിയും സന്തോഷവുമുണ്ടാകും. വൻസമ്പത്ത് നിങ്ങളെ തേടി വരും. ഇത് മുൻപ് ചെയ്ത പ്രവൃത്തികാരണമോ ഇഷ്ടദാനരൂപത്തിലോ പൂർവികസമ്പത്തായോ വന്നു ചേരാം.ധനുഅടുത്തത് ധനുരാശിയാണ്. മൂലം, പൂരാടം, ഉത്രാടം കാൽ ഭാഗം എന്നിവ ഇതിൽ പെടുന്നു. ഇവർക്ക് മിഥുനം പത്ത് മുതൽ പുതിയ ബിസിനസ് സംരംഭങ്ങളിൽ ഏർപ്പെടാം. മുടങ്ങിക്കിടക്കുന്ന നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിയ്ക്കാം. തുടക്കത്തിൽ ധനം അൽപം ബുദ്ധിമുട്ടാണെങ്കിലും പിന്നീട് അഭിവൃദ്ധിപ്പെടും. വിദേശവിനിമയ ധനമിടപാടുകൾ, ചിട്ടി, സ്റ്റോക്ക് മാർക്കറ്റ് വഴിയാകാം. വിദ്യാർത്ഥികൾക്ക് ഉന്നത സ്ഥാനമാനങ്ങളും സമ്മാനങ്ങളും ലഭിയ്ക്കാം. സ്ഥിരവരുമാനം കിട്ടിക്കൊണ്ടിരിയ്ക്കുന്നവർക്ക് ഇരട്ടിയിൽ അധികം ഗുണം ലഭിയ്ക്കാം. ജോലി തേടുന്നവർക്ക് ആ ഭാഗ്യം ലഭിയ്ക്കും. ക്രയവിക്രയങ്ങൾ നടന്നു കിട്ടും.ചിങ്ങംഅടുത്തത് ചിങ്ങം രാശിക്കാരാണ്. മകം, പൂരം, ഉത്രം കാൽഭാഗം എന്നിവ ഇതിൽ പെടുന്നു. ഇത്തരക്കാർ ആരോഗ്യം കാര്യമായി ശ്രദ്ധിയ്ക്കണം. കുടുംബജീവിതത്തിൽ വാക്കുതർക്കങ്ങളുണ്ടാകാം. ഇക്കാര്യത്തിൽ കരുതൽ വേണം. സാമ്പത്തികം മെച്ചപ്പെടും. ജോലിസ്ഥലത്ത് നല്ല സഹായം ലഭിയ്ക്കും. പ്രണയിക്കുന്നവർക്ക് നല്ലതാണ്. കുടുംബജീവിതത്തിൽ സമാധാനം ലഭിയ്ക്കും. തുടങ്ങി വച്ച സംരംഭങ്ങളിൽ നിന്നും വരുമാനം, വിദേശയാത്ര, പരീക്ഷാവിജയം എന്നിവ ഫലമായി പറയുന്നു. പൊതുസമൂഹത്തിൽ മാന്യതയും സ്വീകാര്യതയും ലഭിയ്ക്കും.കന്നിഅടുത്തത് കന്നി രാശിക്കാരാണ്. ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര അര ഭാഗം എന്നിവയാണ് ഇവ. ഇവർക്ക് വ്യാഴത്തിന്റെ ദൃഷ്ടി ഏറെക്കുറേ അനുകൂലമാണ്. അനാവശ്യമായ ആധി ഉപേക്ഷിയ്ക്കുക. എതിരാളികൾ കാരണം പ്രശ്‌നമുണ്ടാകുമെങ്കിലും മറ്റ് ഗ്രഹങ്ങളുടെ ശക്തി കാരണം ഇത് മറി കടക്കും. സാമ്പത്തിക നേട്ടം കൈ വരിയ്ക്കും. പുതിയ ബന്ധങ്ങൾ വന്നു ചേരും. വിദേശത്ത് പഠിയ്ക്കാൻ യോഗം കാണുന്നു. ദാമ്പത്യത്തിൽ ഗുണാനുഭവങ്ങളുണ്ടാകും.വൃശ്ചികംഅടുത്തത് വൃശ്ചികം രാശിയാണ്. ഇതിൽ പെടുന്ന വിശാഖം കാൽ, അനിഴം, തൃക്കേട്ടക്കാർക്ക് സന്തോഷവും സമ്പൽസമൃദ്ധിയും വന്നു ചേരും. കർമമേഖല കാരണം ധനം ലഭിയ്ക്കും. ദാമ്പത്യബന്ധം ശക്തിയായി മുന്നോട്ടുപോകും. പ്രണയിക്കുന്നവർക്ക് ഇത് വിവാഹത്ിതലെത്താൻ യോഗം കാണുന്നു. പങ്കാളികൾക്കിടയിൽ ആകർഷണം വർദ്ധിയ്ക്കും. ബന്ധുക്കളേയോ കൂടി ജോലി ചെയ്യുന്നവരേയോ സഹായിക്കാൻ സാധിയ്ക്കും. ഹ്രസ്വദൂര യാത്രകൾ നടത്താൻ യോഗമുണ്ട്. കച്ചവടം, ഷെയർ മാർക്കറ്റ് എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് വൻ സാമ്പത്തികനേട്ടം കൈ വരും.മകരംഅടുത്തത് മകരം രാശിയിലെ ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര ഭാഗം. ഇവർക്ക് ജോലിയിൽ വിചാരിച്ച ഉയർച്ചയും ഫലവും ലഭിയ്ക്കും. കുടുംബത്തിൽ സമാധാനമുണ്ടാകും. ക്രയ വിക്രിയങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ചെറിയ പ്രശ്‌നമുണ്ടാകുമെങ്കിലും പിന്നീട് അത് ശരിയാകും. ജോലിസ്ഥലത്തുണ്ടായിരുന്ന അപാകതകൾ പരിഹരിച്ച് പുതിയ പ്രൊജക്ടുകൾ സഹപ്രവർത്തകർക്കൊപ്പം ആരംഭിയ്ക്കും.കുംഭംഅടുത്തത് കുംഭം രാശിയിൽ പെടുന്ന അവിട്ടം അര , ചതയം, പൂരോരുട്ടാതി മുക്കാൽ നക്ഷത്ര ജാതരാണ്. ഇവർക്ക് കർമ മേഖലയിലെ തടസങ്ങൾ മാറി ഉയർച്ച കൈവരുന്നതായി പറയുന്നു. ഭാഗ്യഭാഗം മാറി മറയും. നല്ല പുരോഗതി നേടാൻ സാധിയ്ക്കും. സാമ്പത്തികമായും ആരോഗ്യപരമായും ഗുണമുണ്ടാകും. മുൻകാലങ്ങളിലെ ചില തീരുമാനങ്ങളിൽ കുടുംബക്കാരുടെ പിന്തുണ ലഭിയ്ക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിയ്ക്കും. ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിയ്ക്കുന്നവർക്ക് മികച്ച ഫലം ലഭിയ്ക്കും. ഉയർന്ന സ്ഥാനമാനങ്ങൾ ലഭിയ്ക്കും. സാമ്പത്തികം മെച്ചപ്പെടും.മീനംഅടുത്തത് മീനം രാശിയിൽ പെടുന്ന പൂരോരുട്ടാതി കാൽ, ഉത്രട്ടാതി, രേവതിക്കാരാണ്. ഇവർക്ക് ദാമ്പത്യം അത്ര നല്ലതാകില്ല. ചൊവ്വ, ശനി ദൃഷ്ടി കാരണമാണ് ഇത്. പങ്കാളിയുമായി സ്വരച്ചേർച്ചക്കുറവുണ്ടാകും. എന്നാൽ ഇത് ഈ മാസം മാത്രമേ ഉള്ളൂ. ഷെയർ മാർക്കറ്റിലും മറ്റും ജോലി ചെയ്യുന്നവർക്ക് സാമ്പത്തികമെച്ചമുണ്ടാകും. ഇത് പ്രതീക്ഷിച്ചതിനേക്കാൾ യോഗമുണ്ടാകും.കോടീശ്വര യോഗംഇതിൽ കോടീശ്വരയോഗം പറയുന്ന മൂന്ന് നക്ഷത്രക്കാരുണ്ട് ഇത് മൂലം, പൂരാടം, ഉത്രാടം എന്നിവയാണ്. ഇവർക്ക് സാമ്പത്തികമായി ഏറെ ഉയർച്ച പറയുന്നു. ക്ഷേത്രദർശനം നടത്തുന്നവർ നവഗ്രഹക്ഷേത്രദർശനം കൂടി നടത്തുന്നത് നല്ലതാണ്. ഇത് ദോഷങ്ങൾ തീർക്കാൻ സഹായിക്കുന്നു. ഗ്രഹദോഷങ്ങൾ മാറുന്നത് തടസങ്ങൾക്ക് പരിഹാരമാണ്.


Source link

Related Articles

Back to top button