KERALAMLATEST NEWS

വാത്സല്യത്തിൽ നളിനിയായി; നാ​യി​ക​യാ​യി​ ​നി​ന്നി​രു​ന്നെ​ങ്കി​ൽ​ ​ചി​ല​പ്പോ​ൾ​ ​നാ​യി​കാ​ ​വേ​ഷ​ങ്ങ​ൾ​ ​ഒ​രു​പാ​ട് ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞേ​നെ

ഏറെ നാളുകൾക്കുശേഷം ട​ർ​ബോ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നി​റ​യെ​ ​സ്നേ​ഹ​വു​മാ​യി​ ​മ​മ്മൂ​ട്ടി​യു​ടെ​ ​അ​മ്മ​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കൊ​ണ്ട് ​ പ്രേ​ക്ഷ​കരുടെ ഹൃ​ദ​യം​ ​കീ​ഴ​ട​ക്കി​യ​ നടിയാണ് ബിന്ദു പണിക്കർ.​ ​അ​മ്മ​ ​വേ​ഷ​ത്തി​ൽ​ ​വി​ജ​യ​ ​മു​ന്നേ​റ്റം​ ​ന​ട​ത്തു​ന്ന​തി​നെ​പ്പ​റ്റി ബി​ന്ദു​ ​പ​ണി​ക്ക​ർ​ ​സം​സാ​രി​ക്കു​ന്നു.

ട​ർ​ബോ​യി​ലെ​ ​റോ​സ​ക്കു​ട്ടി​യെ​യും​ ​റോ​ഷാ​ക്കി​ലെ​ ​സീ​ത​യെ​യും​ ​അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ​ ​ആ​രാ​ണ് ​പെ​ട്ടെ​ന്ന് ​ഇ​ണ​ങ്ങി​യ​ത്?​ ​
ര​ണ്ടു​പേ​രും വ്യ​ത്യ​സ്ത​മാ​യ​ ​അ​മ്മ​ ​വേ​ഷം​ ​ത​ന്നെ​യാ​ണ്.​ ​ഇ​വ​രി​ൽ​ ​ആ​രാ​ണ് ​പെ​ട്ടെ​ന്ന് ​ഇ​ണ​ങ്ങി​യ​തെ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​പ​റ​യാ​ൻ​ ​ക​ഴി​യി​ല്ല.​ ​കാ​ര​ണം​ ​സീ​ത​ ​വേ​റെ​യൊ​രു​ ​സ്വ​ഭാ​വ​മു​ള്ള​ ​അ​മ്മ​യാ​ണ്.​ ​റോ​സ​ക്കു​ട്ടി​ ​കു​റ​ച്ചു​ ​കൂ​ടി​ ​വ​യ​സാ​യ​ ​അ​മ്മ​യും.​ ​അ​പ്പോ​ൾ​ ​ഞാ​ൻ​ ​ര​ണ്ട് ​കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ​പോ​യി​ ​എ​ന്നേ​ ​എ​നി​ക്ക് ​പ​റ​യാ​ൻ​ ​ക​ഴി​യു.​ ​സീ​ത​യു​ടെ​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​സാ​ഹ​ച​ര്യം​ ​വ്യ​ത്യ​സ്ത​മാ​യി​രു​ന്നു.​ ​സ്വാ​ർ​ത്ഥ​ത​യും​ ​മ​ക്ക​ളോ​ടു​ള്ള​ ​സ്നേ​ഹ​ക്കൂ​ടു​ത​ലും​ ​ഒ​ക്കെ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​സ്ത്രീ​ ​ആ​യി​രു​ന്നു​ ​സീ​ത.​ ​മ​ക്ക​ളെ​ ​സ്നേ​ഹി​ക്കാ​നും​ ​സ​മൂ​ഹ​ത്തി​ൽ​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​നി​ൽ​ക്കാ​നും​ ​ഏ​തൊ​ക്കെ​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ​ ​ക​ട​ന്ന് ​പോ​കു​ന്നു​ ​എ​ന്ന് ​സി​നി​മ​യി​ൽ​ ​കാ​ണാം.​ ​ഭ​യ​ങ്ക​ര​ ​അ​ഭി​മാ​ന​ത്തോ​ടെ​യും​ ​മ​ക്ക​ളെ​ ​ആ​ർ​ക്കും​ ​വി​ട്ടു​കൊ​ടു​ക്കാ​തെ​യും​ ​നി​ൽ​ക്കു​ന്ന​ ​ക​ഥാ​പാ​ത്രം.​ ​​ട​ർ​ബോ​യിൽ ഒ​രു​ ​വ​ലി​യ​ ​ദു​ര​ന്ത​ത്തി​ന് ​ശേ​ഷം​ ​മ​ക​നെ​ ​വ​ള​ർ​ത്തി​ക്കൊ​ണ്ട് ​വ​രു​ന്ന​ ​അ​മ്മ​യാ​ണ് .​ ​

എ​ന്നാ​ൽ​ ​അ​മ്മ​യെ​ ​പേ​ടി​യാണ്​ ​മ​ക​ന്.​ ​ആ​ ​പേ​ടി​ ​എ​ന്ന് ​പ​റ​യു​ന്ന​ത് ​അ​മ്മ​യോ​ടു​ള്ള​ ​അ​മി​ത​ ​സ്നേ​ഹ​മാ​ണ്.​ ​ട​ർ​ബോ​ ​കാ​ണു​മ്പോ​ൾ​ ​ഞാ​ൻ​ ​ആ​ലോ​ചി​ച്ചു​ ​ഇ​ങ്ങ​നെ​യു​ള്ള​ ​ഒ​രു​ ​മ​ക​ന്റെ​ ​അ​മ്മ​യാ​വാ​ൻ​ ​പ​റ്റു​ക​ ​എ​ന്ന​ത് ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഭാ​ഗ്യ​മാ​ണ്.​ ​ ആ​ ​റോ​സ​ക്കു​ട്ടി​യെ​ ​എ​നി​ക്ക് ​ഭ​യ​ങ്ക​ര​ ​ഇ​ഷ്ട​മാ​യി.​ ​ബ​സ് ​ക​ണ്ട​ക്ട​ർ​ ​സി​നി​മ​യി​ൽ​ ​മ​മ്മൂ​ക്ക​യു​ടെ​ ​ഉ​മ്മ​യാ​യി​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​എ​നി​ക്ക് ​അ​ത് ​വ​ലി​യ​ ​രീ​തി​യി​ൽ​ ​ഫീ​ൽ​ ​തോ​ന്നി​യി​ല്ല.​ ​ട​ർ​ബോ​യി​ലെ​ ​അ​മ്മ​ ​മ​ക​നോ​ടൊ​പ്പം​ ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ൾ​ ​ത​ര​ണം​ ​ചെ​യ്തു​ ​പോ​കു​ന്ന​ ​ഒ​രാ​ളാ​ണ്.​ ​മ​മ്മൂ​ക്ക​യു​ടെ​ ​കൂ​ടെ​ ​ഇ​ങ്ങ​നെ​ ​ഒ​രു​ ​വേ​ഷം​ ​ചെ​യ്യാ​ൻ​ ​പ​റ്റി​യ​ത് ​സ​ന്തോ​ഷ​മാ​ണ്.​റോ​സ​ക്കു​ട്ടി​ക്കു​വേ​ണ്ടി​ ​പ്ര​ത്യേ​കം​ ​പ​ല്ല് ​വ​ച്ചു.​ അപ്പോൾ മു​ഖത്ത് ​മാറ്രം വരികയും ​ഡ​യ​ലോ​ഗ് ​പ്രെ​സെ​ന്റേ​ഷ​ൻ​ ​വ്യ​ത്യ​സ്ത​മാ​യി​ ​തോ​ന്നു​ക​യു​മൊ​ക്കെ​ ​ചെ​യ്യും.​ ​അ​ങ്ങ​നെ​ ​ചെ​യ്ത​ത് ​വ​ള​രെ​ ​ന​ന്നാ​യി​ ​എ​ന്നാ​ണ് ​തോ​ന്നു​ന്ന​ത്.

അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ​ ​ഇ​ത് ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്‌​സാ​ണോ?
അ​റി​യി​ല്ല.​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​വ​രു​ന്ന​തി​ന് ​അ​നു​സ​രി​ച്ചാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​കു​റെ​ ​കാ​ല​ത്തി​നു​ശേ​ഷം​ ​റോ​ഷാ​ക്കി​ലെ​ ​സീ​ത,​ ​ട​ർ​ബോ​യി​ലെ​ ​റോ​സ​ക്കു​ട്ടി​ ​പോ​ലെ​ ​ശ​ക്ത​മാ​യ​ ​വേ​ഷ​ങ്ങ​ൾ​ ​വ​രു​ന്ന​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​അ​ത്ത​രം​ ​വേ​ഷ​ങ്ങ​ളാ​ണ് ​ഏ​തൊ​രു​ ​ക​ലാ​കാ​രി​യും​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്.​ ​മ​ധു​ര​ ​മ​നോ​ഹ​ര​ ​മോ​ഹ​ത്തി​ലും​ ​വ്യ​ത്യ​സ്ത​മാ​യ​ ​അ​മ്മ​ ​വേ​ഷ​മാ​ണ്.​ ​റോ​ഷാ​ക്കി​ന് ​ശേ​ഷം​ ​പെ​ട്ടെ​ന്ന് ​മ​ധു​ര​ ​മ​നോ​ഹ​ര​ ​മോ​ഹ​ത്തി​ലെ​ ​ഉ​ഷാ​മ്മ​യി​ലേ​ക്ക് ​പോ​യ​പ്പോ​ൾ​ ​ഒ​രു​പാ​ട് ​സ​ന്തോ​ഷം​ ​തോ​ന്നി.​ ​മാ​രി​വി​ല്ലി​ൻ​ ​ഗോ​പു​ര​ങ്ങ​ളിൽ ​ ​ഇ​ന്ദ്ര​ജി​ത്തി​ന്റെ​ ​അ​ച്ഛ​നാ​യി​ ​സാ​യി​ചേ​ട്ട​നും​ ​ശ്രു​തി​യു​ടെ​ ​അ​മ്മ​യാ​യി​ ​ഞാ​നു​മാ​ണ് ​അ​ഭി​ന​യി​ച്ച​ത്.​ ​ആ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞ​തി​ലും​ ​അ​ത് ​പ്രേ​ക്ഷ​ക​ർ​ക്ക് ​ഇ​ഷ്ട​പ്പെ​ട്ട​തി​ലും​ ​ഒ​രു​പാ​ട് ​സ​ന്തോ​ഷ​മു​ണ്ട്.​ ​അ​ടു​ത്ത​കാ​ല​ത്തൊ​ന്നും​ ​അ​ത്ത​രം​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​തേ​ടി​ ​വ​ന്നി​ല്ല.​മു​ൻ​പ് ​സൂ​ത്ര​ധാ​ര​നി​ൽ​ ​ദേ​വു​മ്മ​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​എ​നി​ക്ക് ​കി​ട്ടി​യ​ ​വ​ലി​യ​ ​ഭാ​ഗ്യം​ ​ത​ന്നെ​യാ​ണ്.​ ചേച്ചി,​ ​അ​മ്മ,​ ​അ​നി​യ​ത്തി​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ക​ട​ന്നു​പോ​കു​മ്പോ​ൾ​ ​കി​ട്ടി​യ​ ​വ്യ​ത്യ​സ്ത​മാ​യൊ​രു​ ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു​ ​അ​ത്.​ലോ​ഹി​ത​ദാ​സ് ​സാ​റി​ന്റെ​ ​ചി​ത്ര​ങ്ങ​ളി​ലാ​ണ് ​ഞാ​ൻ​ ​കൂ​ടു​ത​ലും​ ​ശ​ക്ത​മാ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ചെ​യ്ത​ത്.​ ​

ഇ​പ്പോ​ഴ​ത്തെ​ ​സി​നി​മ​യിൽ​ ​അ​മ്മ​യെ കാ​ണാനില്ലെ​ന്ന് ​കേ​ൾ​ക്കു​മ്പോ​ഴും​ ​ശ​ക്ത​മാ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​ന്നി​ല്ലേ ?
അ​മ്മ​ ​വേ​ഷമു​ള്ള​ ​കു​ടും​ബ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലെ​ ​സി​നി​മ​ക​ളാ​ണ് ​പ​ണ്ട് ​മ​ല​യാ​ള​ത്തി​ൽ​ ​കൂ​ടു​ത​ലും​ ​ഇ​റ​ങ്ങി​യി​രു​ന്ന​ത്.​ ​ക​വി​യൂ​ർ​ ​പൊ​ന്ന​മ്മ​ ​ചേ​ച്ചി,​ ​സു​കു​മാ​രി​ ​ചേ​ച്ചി,​ ​മീ​നാ​മ്മ,​ ​ല​ളി​ത​ ​ചേ​ച്ചി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​അ​മ്മ​ ​വേ​ഷ​ങ്ങ​ൾ​ ​നി​റ​ഞ്ഞാ​ടി​യ​ത്.​ ​പി​ന്നീ​ട് ​ഇ​റ​ങ്ങി​യ​ ​സി​നി​മ​ക​ളി​ൽ​ ​അ​മ്മ​ ​വേ​ഷ​ങ്ങ​ൾ​ ​കു​റ​വാ​യി​രു​ന്നു.​ ​ഞാ​ൻ​ ​ഉ​ൾ​പ്പ​ടെ​ ​ഒ​രു​പാ​ട് ​പേ​ർ​ ​അ​തി​ൽ​ ​പ​രാ​തി​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​’​അ​മ്മാ​”എ​ന്ന് ​നീ​ട്ടി​വി​ളി​ക്കു​മ്പോ​ൾ​ ​’​ആ​ ​മോ​നേ”​ ​എ​ന്ന​ ​ശ​ബ്ദം​ ​മാ​ത്രം​ ​കേ​ൾ​ക്കു​ന്ന​ ​സി​നി​മ​ക​ളും​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​ശ​ക്ത​മാ​യ​ ​അ​മ്മ​ ​വേ​ഷ​ങ്ങ​ങ്ങ​ൾ​ ​വ​രു​ന്നു​ണ്ട്.​ ​എ​ങ്കി​ലും​ ​ഇ​നി​യും​ ​വ​ര​ണം​ ​എ​ന്നു​ത​ന്നെ​യാ​ണ് ​ഞാ​ൻ​ ​പ​റ​യു​ന്ന​ത്.​ ​അ​ത്ത​രം​ ​എ​ഴു​ത്തു​കാ​രു​ണ്ടാ​കു​ക,​ ​അ​ത്ത​രം​ ​ക​ഥ​ക​ൾ​ ​കി​ട്ടു​ക,​ ​അ​തി​ൽ​ ​ന​മ്മ​ളെ​ ​പോ​ലെ​യു​ള്ള​വ​ർ​ക്ക് ​അ​ഭി​ന​യി​ക്കാ​ൻ​ ​ഭാ​ഗ്യം​ ​കി​ട്ടു​ക​ ​എ​ന്ന​താ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​ന്തോ​ഷം.​

തു​ട​ക്ക​കാ​ല​ത്ത് ​പ്രാ​യ​ക്കൂ​ടു​ത​ലു​ള്ള​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​എ​ങ്ങ​നെ​ ​അ​വ​ത​രി​പ്പി​ച്ച്ഫ​ലി​പ്പി​ക്കാ​ൻ​ ​സാ​ധി​ച്ചു?
അ​തൊ​ക്കെ​ ​അ​ങ്ങ​നെ​ ​സം​ഭ​വി​ച്ചു.​ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച ക​മ​ല​ദ​ള​ത്തി​ൽ​ ​മു​ര​ളി​ ​ചേ​ട്ട​ന്റെ​ ​ഭാ​ര്യ​യു​ടെ​ ​വേ​ഷ​മാ​ണ് ​ചെ​യ്ത​ത്.​ ​മ​മ്മൂ​ക്ക​യു​ടെ​ ​അ​മ്മാ​വ​ന്റെ​ ​മ​ക​ളു​ടെ​ ​വേ​ഷ​മാ​ണ് ​വാ​ത്സ​ല്യ​ത്തി​ൽ​ ​ചെ​യ്ത​ത്.​ ​എ​ന്നേ​ക്കാ​ൾ​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​ക​ഥാ​പാ​ത്രം.​ ​വാ​ന​പ്ര​സ്ഥ​ത്തി​ൽ​ ​ലാ​ലേ​ട്ട​ന്റെ​ ​അ​മ്മ​ ​വേ​ഷം​ ​ചെ​യ്തു.​ ​ആ​ ​സ​മ​യ​ത്ത് ​ഒ​രു​പാ​ട് ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ക​ട​ന്നു​പോ​യി​ട്ടു​ണ്ട്.​ ​ആ​ ​കാ​ല​ഘ​ട്ട​ത്തി​ലെ​ ​നാ​യി​ക​യാ​യി​ ​നി​ന്നി​രു​ന്നെ​ങ്കി​ൽ​ ​ചി​ല​പ്പോ​ൾ​ ​നാ​യി​ക​ ​വേ​ഷ​ങ്ങ​ൾ​ ​ഒ​രു​പാ​ട് ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞേ​നെ.​ ​ആ​ദ്യ​ത്തെ​ ​സി​നി​മ​യി​ൽ​ ​ത​ന്നെ​ ​സ​ഹ​ന​ടി​യു​ടെ​ ​വേ​ഷ​മാ​ണ് ​ചെ​യ്ത​ത്.​ ​പി​ന്നെ​യ​ത് ​തു​ട​ർ​ന്നു​കൊ​ണ്ട് ​പോ​യി.​ ​അ​തൊ​രു​ ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ന്നു.​ ​ഇ​പ്പോ​ഴും​ ​അ​ത്ത​രം​ ​വേ​ഷ​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്നു​ണ്ട​ല്ലോ.​ ​എ​നി​ക്ക് ​കി​ട്ടി​യ​ ​വേ​ഷ​ങ്ങ​ളെ​ല്ലാം​ ​ന​ന്നാ​യി​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ശ്ര​മി​ച്ചു.എ​ങ്ങ​നെ​ ​അ​ഭി​ന​യി​ച്ചു​ ​ഫ​ലി​പ്പി​ച്ചു​ ​എ​ന്നു​ചോ​ദി​ച്ചാ​ൽ​ ​ഉ​ത്ത​ര​മി​ല്ല.​ ​എ​ല്ലാം​ ​ദൈ​വാ​നു​ഗ്ര​ഹം.

കോ​മ​ഡി​ ​വേ​ഷ​ങ്ങ​ൾ​ ​വ​ഴ​ങ്ങു​മെ​ന്ന് ​എ​പ്പോ​ഴാ​ണ് ​തി​രി​ച്ച​റി​യു​ന്ന​ത് ?
അ​മ്മ​യു​ടെ​യും​ ​ചേ​ച്ചി​യു​ടെ​യും​ ​അ​ത്യാ​ഗ്ര​ഹ​മു​ള്ള​ ​സ​ഹോ​ദ​രി​യു​ടെ​യും​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ച്ചു​ ​വ​രു​മ്പോ​ഴാ​ണ് ശ്രീ​കൃ​ഷ്ണ​പു​ര​​ത്തെ​ ​ന​ക്ഷ​ത്ര​ത്തി​ള​ക്കം​ ​ചെ​യ്യു​ന്ന​ത്.​ ​ലൊക്കേഷനിൽ ചെ​ന്ന​പ്പോ​ഴാ​ണ് ​അ​റി​യു​ന്ന​ത് ​ഇ​തൊ​രു​ ​കോ​മ​ഡി​ ​സി​നി​മ​യാ​ണെ​ന്ന്.​ ​പെ​ട്ടെ​ന്ന് ​ഞാ​ൻ​ ​ഭ​യ​ന്നു.​ ​മ​റ്റു​ള്ള​വ​രു​ടെ​ ​കോ​മ​ഡി​ ​കേ​ട്ട് ​ചി​രി​ക്കാ​ൻ​ ​എ​നി​ക്ക് ​ഇ​ഷ്ട​മാ​യി​രു​ന്നു.​ ​ എ​നി​ക്ക് ​കോ​മ​ഡി​ ​ചെ​യ്യാ​ൻ​ ​അ​റി​യി​ല്ലെ​ന്ന് ​ഞാ​ൻ​ ​പ​റ​ഞ്ഞു.​ ​ഹാ​സ്യ​ ​ക​ലാ​കാ​ര​ന്മാ​ർ​ക്ക് ​സ​മ​യോ​ചി​ത​മാ​യി​ ​ന​ർ​മം​ ​നി​റ​ഞ്ഞ​ ​ഡ​യ​ലോ​ഗു​ക​ൾ​ ​പ​റ​യാ​ൻ​ ​അ​റി​യ​ണം.​ ​എ​ന്റെ​ ​മു​ന്നി​ലു​ള്ള​ ​എ​ല്ലാ​രും​ ​ഒ​രു​പാ​ട് ​അ​ഭി​ന​യ​ ​സ​മ്പ​ത്തു​ള്ള​ ​ക​ലാ​കാ​ര​ന്മാ​രാ​യി​രു​ന്നു.​ ​പി​ന്നെ​ ​ജ​ഗ​തി​ ​ചേ​ട്ട​ന്റെ​ ​ഭാ​ര്യ​യാ​യി​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​വ​ലി​യ​ ​ഭാ​ഗ്യ​മാ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ടു​ത്തു​നി​ന്നു​ ​ത​ന്നെ​ ​ഒ​രു​പാ​ട് ​പ​ഠി​ച്ചു.​ ​സി​നി​മാ​ ​ഇ​റ​ങ്ങി​യ​ ​സ​മ​യ​ത്ത് ​അ​ധി​കം​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ലും​ ​പി​ന്നീ​ട് ​ടി​വി​യി​ൽ​ ​വ​ന്ന​പ്പോ​ൾ​ ​ന​ല്ല​ ​അ​ഭി​പ്രാ​യ​മാ​യി​രു​ന്നു.​ ​ഇ​പ്പോ​ഴും​ ​ആ​ ​സി​നി​മ​യി​ലെ​ ​സീ​നു​ക​ൾ​ ​പ്ര​സി​ദ്ധ​മാ​ണ്.​ ​അ​പ്പോ​ഴാ​ണ് ​എ​ന്നെ​ക്കൊ​ണ്ടും​ ​ഹാ​സ്യ​ ​വേ​ഷ​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​മ​ന​സി​ലാ​യ​ത്.​ ​ ഈ​ ​വേ​ഷം​ ​ഞാ​ൻ​ ​ചെ​യ്‌​താ​ൽ​ ​ന​ന്നാ​യി​രി​ക്കും​ ​എ​ന്ന​ ​വി​ശ്വാ​സം​ ​രാ​ജ​സേ​ന​ൻ​ ​സാ​റി​ന് ​എ​ങ്ങ​നെ​യാ​ണ് ​ഉ​ണ്ടാ​യ​തെ​ന്ന് ​ ​ചി​ന്തി​ച്ചി​ട്ടു​ണ്ട്.


Source link

Related Articles

Back to top button