പൂരം നടത്തിപ്പിലെ പരാതി, കമ്മീഷണര്‍ അങ്കിത് അശോകിനെ മാറ്റി സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവ്. പൂരം നടത്തിപ്പിലെ പൊലീസ് ഇടപെടലില്‍ കമ്മീഷണര്‍ക്കെതിരെ വലിയ വിമര്‍ശനവും പരാതിയും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.

ആര്‍. ഇളങ്കോയാണ് പുതിയ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാല്‍ അങ്കിത് അശോകിനെ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നില്ല. അതിനാലാണ് സ്ഥാനമാറ്റം സംബന്ധിച്ച ഉത്തരവ് വൈകിയത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് ഐഎഎസ് തലപ്പത്തും അഴിച്ചുപണിയുണ്ടായി. . ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഡഗേക്ക് സാംസ്‌കാരിക വകുപ്പിന്റെ അധിക ചുമതലയും ഐടി സെക്രട്ടറി രത്തന്‍ ഖേല്‍ക്കറിന് സഹകരണ വകുപ്പിന്റെ കൂടി ചുമതലയും നല്‍കി.

കായിക സെക്രട്ടറിയായ പ്രണബ് ജ്യോതിനാഥിന് ന്യൂനപക്ഷ ക്ഷേമവകുപ്പും നല്‍കി. കെഎസ്‌ഐടിസി മാനേജിംഗ് ഡയറക്ടറായ ഹരികിഷോറിന് പിആര്‍ഡി സെക്രട്ടറിയുടെ ചുമതല നല്‍കിയപ്പോള്‍ എംജി രാജമാണിക്യത്തിന് ദേവസ്വം സെക്രട്ടറിയുടെ ചുമതലയും നല്‍കി. അമൃത് മിഷന്‍ ഡയറക്ടറുടെ ചുമതലയും നല്‍കി.

തദ്ദേശവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി ടിവി അനുപമയെ നിയമിച്ചു. ശ്രീറാം സാംബശിവ റാവുവിനെ തദ്ദേശ പ്രിന്‍സിപ്പല്‍ ഡയറക്ടറാക്കി. ഹരിത വി കുമാറിനെ വനിത- ശിശു ക്ഷേമ ഡയറക്ടറാക്കി. വി. ആര്‍ പ്രേം കുമാറിനെ വാട്ടര്‍ അതോറിറ്റി എംഡിയുമാക്കി.


Source link

Exit mobile version