ബി.എസ് സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം
തിരുവനന്തപുരം: ബി.എസ് സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷാ ഫീസ് ഒടുക്കേണ്ട തീയതി ജൂൺ 15 വരെ നീട്ടി
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ് സി,നഴ്സിംഗ്, ബി.എസ് സി. എം.എൽ.റ്റി, ബി.എസ് സി പെർഫ്യൂഷൻ ടെക്നോളജി, ബി.എസ് സി
ഒപ്റ്റോമെട്രി, ബി.പി.ടി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.ടി., ബി.എസ് സി ഡയാലിസിസ് ടെക്നോളജി, ബി.എസ് സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ് സി. മെഡിക്കൽ ഇമേജിംഗ്
ടെക്നോളജി, ബി.എസ് സി. റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ് സി ന്യൂറോ ടെക്നോളജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷാഫീസ് ഒടുക്കുന്നത് 2024 ജൂൺ 15 വരെയും അപേക്ഷാഫീസ് ഒടുക്കിയവർക്ക് ഓൺലൈനായി ജൂൺ 17 വരെ അപേക്ഷ സമർപ്പിക്കാം.വിശദവിവരങ്ങൾക്ക് 04712560363, 364, www.lbscentre.kerala.gov.in.
സംസ്കൃത യൂണി. ബിരുദം:
12 വരെ അപേക്ഷിക്കാം
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ നാല് വർഷ ബിരുദം, ബി.എഫ്.എ, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 12 വരെ നീട്ടി. ഭരതനാട്യം, മോഹിനിയാട്ടം, സംഗീതം ബിരുദ പ്രോഗ്രാമുകൾക്ക് അഭിരുചി പരീക്ഷയുണ്ടാവും. ലാറ്ററൽ എൻട്രിയുണ്ട്. വിവരങ്ങൾക്ക്: https://ugadmission.ssus.ac.in, www.ssus.ac.in
KTET ഹാൾ ടിക്കറ്റ്
തിരുവനന്തപുരം: കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് 2024- നുള്ള ഹാൾ ടിക്കറ്റ് പരീക്ഷ ഭവൻ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് :ktet. kerala. gov. in. ജൂൺ 22, 23 തീയതികളിലാണ് പരീക്ഷ.
കുസാറ്റ്: ക്യാറ്റ്
ഓപ്ഷൻ രജിസ്ട്രേഷൻ
കൊച്ചി: കുസാറ്റ് ക്യാറ്റ് 2024 ബി.ടെക്/ബി.ലെറ്റ് കോഴ്സുകൾക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂൺ 25 വരെ ഓപ്ഷൻ നൽകാം. മാർഗനിർദ്ദേശങ്ങൾക്ക്: https://admissions.cusat.ac.in.in
സ്വകാര്യഐ.ടി.ഐ പ്രവേശനവും ഏകജാലകം വഴി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ഐ.ടി.ഐകളിലെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി 15 വരെ https:pitimaadmissionsonline.in എന്ന ഓൺലൈൻ പോർട്ടൽ വഴി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാഭാസ മേഖലകളും ഓൺലൈൻ വഴിയാണ് പ്രവേശനം നടത്തുന്നത് അതുകൊണ്ടാണ് സംസ്ഥാനത്തെ 270 സ്വകാര്യ ഐ.ടി.ഐ പ്രവേശനങ്ങളും ഏകജാലകം വഴിയാക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികളായ കെ.പത്മകുമാർ,ടി.ഡി.വിജയകുമാർ,ജെ.സ്റ്റീഫൻ,എൻ. ദേവദാസ് സാം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Source link