വീഴാതെ പ്രോട്ടീസ്

ന്യൂയോർക്ക്: ഐസിസി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആവേശ ജയം. അവസാന പന്തിൽവരെ ആവേശം നിലനിർത്തിയ മത്സരത്തിൽ നാലു റണ്‍സിനാണ് ബംഗ്ലാദേശിനെ കീഴടക്കിയത്. ജയം കൈവിട്ടെന്നു തോന്നിയ അവസരത്തിൽ മികച്ച ബൗളിംഗിലൂടെയാണ് ദക്ഷിണാഫ്രിക്ക ജയം നേടിയത്. കേശവ് മഹാരാജ് എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ രണ്ടു പന്തിൽ ആറു റണ്‍സ് വേണ്ടപ്പോൾ മഹമ്മദുള്ള ലോംഗ് ഓണിലേക്കു സിക് സിനുള്ള ശ്രമം എയ്ഡൻ മാർക്രമിന്റെ കൈകളിലൊതുങ്ങി. അടുത്ത പന്തിൽ സിംഗിൾ മാത്രമാണ് നേടാനായത്. സ്കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ ആറു വിക്കറ്റിന് 113. ബംഗ്ലാദേശ് 20 ഓവറിൽ ഏഴിന് 109. കേശവ് മഹാരാജ് മൂന്നും നോർക്യ, റബാദ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടി ബാറ്റ് ചെയ്യാനുള്ള ദക്ഷിണാഫ്രിക്കയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ബംഗ്ലാദേശിന്റെ ബൗളർമാരുടെ പ്രകടനം. താൻസിം ഹസൻ സാക്കിബ് മൂന്നും താസ്കിൻ അഹമ്മദ് രണ്ടു വിക്കറ്റും വീഴ്ത്തി.
Source link