നീറ്റ് പി.ജി വിജയമന്ത്രങ്ങൾ
നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) നടത്തുന്ന 2024 ലെ നീറ്റ് മെഡിക്കൽ പി.ജി പരീക്ഷ ജൂൺ 23 നു നടക്കും. രാജ്യത്തെ സർക്കാർ, സ്വാശ്രയ, ഡീംഡ്, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എം.ഡി/ എം.എസ്/ ഡി.എൻ.ബി പ്രോഗ്രാമുകൾക്ക് പ്രവേശനം നീറ്റ് പിജി റാങ്ക്‌ലിസ്റ്റിൽ നിന്നാണ്. ഒബ്ജക്ടീവ് മാതൃകയിലുള്ള 200 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. ആകെ 800 മാർക്ക്. നെഗറ്റീവ് മാർക്കിംഗ് ഉണ്ട്. മൂന്ന് ലക്ഷത്തോളം മെഡിക്കൽ ബിരുദധാരികളാണ് പരീക്ഷയെഴുതുന്നത്. www.natboard.edu.in.
വിജയമന്ത്രങ്ങൾ
…………………………
നീറ്റ് പി.ജി വിജയതന്ത്രങ്ങൾ
* പഠനത്തിന് ടൈംടേബിൾ തയ്യാറാക്കുക. റിവിഷന് ഇത് ഉപയോഗപ്രദമാകും. മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സ്ഥിരമായി ശ്രമിക്കണം. പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ്, അവസാന റിവിഷന് കൂടുതൽ സമയം നീക്കിവയ്ക്കണം.
* കഴിഞ്ഞ അഞ്ച് വർഷത്തെ നീറ്റ് പി.ജി ചോദ്യങ്ങൾ ശേഖരിച്ച് ഉത്തരം നൽകുക. പരമാവധി മോക്ക് ടെസ്റ്റുകൾ ചെയ്യണം.
* ടൈം മാനേജ്‌മെന്റിനായി പരിശീലിക്കുക. പരീക്ഷ കഴിഞ്ഞാൽ സമയക്കുറവിനെക്കുറിച്ചുള്ള സാധാരണ പരാതി ആവർത്തിക്കാനിടവരരുത്.
* പരീക്ഷയ്ക്ക് തയ്യാറെടുക്കമ്പോൾ പൊതുവായി സംഭവിക്കാവുന്ന തെറ്റുകൾ തിരുത്തി ഒരു ബുക്കിൽ രേഖപ്പെടുത്തുക. റിവിഷൻ ചെയ്യുമ്പോൾ റെഡി റെക്കണറായി ഇത് ഉപയോഗിക്കാം.
* പഠിക്കുമ്പോൾ ഷോർട്ട്നോട്ട്‌സ് തയ്യാറാക്കുന്നത് റിവിഷൻ സമയത്ത് ഉപകാരപ്പെടും. പ്രധാനപ്പെട്ട ഭാഗങ്ങൾ ടെക്സ്റ്റ് ബുക്കിൽ മാർക്ക് ചെയ്യുന്നത് നല്ലതാണ്.
* ദിവസേന ആറ് മണിക്കൂറെങ്കിലും ഉറങ്ങണം. ശീതീകരിച്ചതോ തണുത്തതോ ആയ ഭക്ഷണ വസ്തുക്കളും ശീതളപാനീയങ്ങളും കഴിവതും ഒഴിവാക്കണം.
* അനാവശ്യ സമ്മർദ്ദങ്ങളും ഉത്കണ്ഠകളും ഒഴിവാക്കുക. സമ്മർദ്ദം ഉണ്ടാകാതെ രക്ഷിതാക്കളും ശ്രദ്ധിക്കണം. മറ്റുള്ളവരെ താരതമ്യം ചെയ്തുള്ള പഠനം ഒഴിവാക്കണം.
* മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കണം. പഠിക്കുമ്പോൾ ഓരോ മണിക്കൂറിനുശേഷം 10 മിനിട്ട് ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. ഇടയ്ക്ക് പത്രം വായിക്കാനും ടി.വി കാണാനും കുറഞ്ഞ സമയം ചെലവഴിക്കാം. ചിട്ടയോടെയുള്ള പഠനം, പ്ലാനിംഗ്, ദിനചര്യകൾ, ഭക്ഷണക്രമം, ഉറക്കം എന്നിവ മികച്ച വിജയമന്ത്രങ്ങളാണ്. അത്യാവശ്യ ഘട്ടങ്ങളിൽ അദ്ധ്യാപകരുമായും സഹപാഠികളുമായും സംശയം പങ്കിടാൻ മറക്കരുത്. വിശ്വാസമുള്ളവർ ആരാധനാലയങ്ങളിൽ പോകുന്നത് ആത്മവിശ്വാസം വളർത്തും. ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷയെഴുതുന്നത് വിജയം സുനിശ്ചിതമാക്കും.
* പഠിക്കുന്ന സമയത്ത് പരീക്ഷയുടെ വരുംവരായ്കകളെക്കുറിച്ചല്ല ചിന്തിക്കേണ്ടത്. ഏകാഗ്രതയോടെ മനസ്സിരുത്തി പഠിക്കണം.
* ടെൻഷൻ ഒഴിവാക്കാൻ ഇടയ്ക്കിടെ വ്യായാമം ചെയ്യുന്നതും പാട്ടു കേൾക്കുന്നതും ടെലിവിഷൻ പ്രോഗ്രാമുകൾ കാണുന്നതും നല്ലതാണ്.
Source link