യുദ്ധവിമാനങ്ങൾ അതിർത്തിക്കു പുറത്ത് സൂക്ഷിക്കാൻ യുക്രെയ്ൻ
കീവ്: റഷ്യൻ ആക്രമണത്തിൽനിന്നു യുദ്ധവിമാനങ്ങളെ സംരക്ഷിക്കാൻ പുതുവഴി തേടി യുക്രെയ്ൻ. പാശ്ചാത്യ സഖ്യകക്ഷികളിൽനിന്നു ലഭിക്കുന്ന എഫ്-16 യുദ്ധവിമാനങ്ങളിൽ ചിലത് അയൽരാജ്യങ്ങളിലെ വ്യോമതാവളങ്ങളിൽ സൂക്ഷിക്കാനാണ് തീരുമാനം. ബെൽജിയം, ഡെൻമാർക്ക്, നെതർലൻഡ്സ്, നോർവേ എന്നീ രാജ്യങ്ങൾ 60-ലധികം യുഎസ് നിർമിത എഫ്-16 യുദ്ധവിമാനങ്ങളാണു യുക്രെയ്നു നൽകുന്നത്. നിശ്ചിത എണ്ണം എഫ്-16 വിമാനങ്ങൾ രാജ്യത്തിനു പുറത്തുള്ള സുരക്ഷിത വ്യോമതാവളങ്ങളിൽ സൂക്ഷിക്കുമെന്നു യുക്രെയ്ൻ വ്യോമസേനാ മേധാവി സെർഹി ഹൊലുബ്സോവ് പറഞ്ഞു. യുക്രെയ്ന്റെ യുദ്ധവിമാനങ്ങൾക്കു നാറ്റോ രാജ്യങ്ങൾ താവളമൊരുക്കിയാൽ അവർക്കെതിരേയും ആക്രമണം നടത്തേണ്ടിവരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു.
Source link