ന്യൂഡൽഹി: ശ്രീനാരായണഗുരുവിന്റെ ദിവ്യജന്മം കൊണ്ട് പവിത്രമായ പുണ്യഭൂമിയാണ് കേരളമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയനിലെ വികാസ്‌പുരി ശാഖ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു തുഷാർ. ഗുരു മാനവരുടെ ആദ്ധ്യാത്മികതയും ഭൗതികതയും സമന്വയിപ്പിച്ച ചൈതന്യമാണെന്നും തുഷാർ പറഞ്ഞു.
വികാസ്‌പുരി ശാഖാ പ്രസിഡന്റ് കെ.പി. പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, യോഗം ഡൽഹി യൂണിയൻ വൈസ് പ്രസിഡന്റ് സി.ഡി. സുനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ എം.കെ. അനിൽകുമാർ, ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ. സോമൻ, സൗദാമിനി സോമൻ, സുജാതാ ഓമനക്കുട്ടൻ, രംഗൻ മാധവൻ എന്നിവർ സംസാരിച്ചു.
ശാഖാ യോഗം, വനിതാ സംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികളും പ്രവർത്തകരും പങ്കുചേർന്ന പരിപാടിയിൽ മുതിർന്ന ശാഖാ അംഗവും ഡൽഹി മലയാളി അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി സി. ചന്ദ്രനും പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ : എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയനിലെ വികാസ്‌പുരി ശാഖായോഗം സംഘടിപ്പിച്ച കുടുംബ സംഗമം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, സുനിൽകുമാർ, പ്രകാശൻ, അനിൽ എന്നിവർ സമീപം
Source link