തിരുവനന്തപുരം: പാളയംകുന്ന് ഗുരുഭവന്റെ നേതൃത്വത്തിൽ പാളയംകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗങ്ങളിൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ മെമെന്റൊ നൽകി അനുമോദിച്ചു. ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള 75 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും നിർദ്ധനരായ 15 പേർക്ക് ചികിത്സാ സഹായവും നൽകി.
ഗുരുഭവനിൽ നടന്ന ചടങ്ങ് ഗുരുധർമ്മ പ്രചാരണ സഭ ജനറൽ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി അഡിഷണൽ കമ്മിഷണർ ഡോ. എ. സറഫ് കൽപ്പാളയം, ഗുരുഭവൻ പ്രസിഡന്റ് വി. സജീവ്, എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ, ഗുരുഭവൻ സെക്രട്ടറി ദേവലാൽ ഡിമാക്സ് എന്നിവർ പങ്കെടുത്തു.
Source link