WORLD

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു


പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യത്തെ പാര്‍ലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയെ തീവ്ര വലതുപക്ഷ പാര്‍ട്ടി പരാജയപ്പെടുത്തുമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മാക്രോണ്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മാക്രോണിന്റെ പാര്‍ട്ടിയേക്കാള്‍ ഇരട്ടി വോട്ടുകള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി നേടുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലം. 31.5 ശതമാനം വോട്ടുകള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിക്ക് കിട്ടുമ്പോള്‍ മാക്രോണിന്റെ പാര്‍ട്ടി 15.2 ശതമാനവും തൊട്ടുപിറകിലായി 14.3 ശതമാനം വോട്ടുമായി സോഷ്യലിസ്റ്റുകള്‍ മൂന്നാമതെത്തുമെന്നും പ്രവചിക്കുന്നു.


Source link

Related Articles

Back to top button