ഷീറ്റ്ക്ഷാമം രൂക്ഷം; വിലയിൽ കുതിപ്പ്

സംസ്ഥാനത്തെ റബർ കർഷകരെ ആവേശത്തിലാക്കി, ഷീറ്റ്വില ഒരു വ്യാഴവട്ടത്തിനിടെ ആദ്യമായി ഇരുനുറിലെത്തി. രാജ്യാന്തര റബർ ബുള്ളിഷാണ്. ജപ്പാനിലെ ഒസാക്കയിൽ റബർ 359 യെന്നിലെ പ്രതിരോധ മേഖലയിലും. കുരുമുളക് പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലേക്കു കുതിച്ചുപായുന്പോൾ, ഉത്തരേന്ത്യൻ ലോബി ചരക്കിനായി വിപണിയിൽ നെട്ടോട്ടത്തിലാണ്. ബക്രീദ് ഡിമാൻഡിൽ ഏലം തിളങ്ങുന്നു. കൊപ്ര രക്ഷകനെ തേടുകയാണ്. രാജ്യാന്തര സ്വർണത്തിൽ ചൈനയുടെ ചുവടുമാറ്റം ശക്തമായ സാങ്കേതിക തിരുത്തലുണ്ടാക്കി. സംഭരണം തകൃതി കാലവർഷത്തിന്റെ വരവിനിടെ, തോട്ടങ്ങളിൽ മഴമറ ഒരുക്കാൻ സംസ്ഥാനത്തെ 50 ശതമാനം കർഷകർക്കും കഴിയാഞ്ഞത് ഷീറ്റ്ക്ഷാമം ഈ മാസം രൂക്ഷമാക്കും. റബർ ഉത്പാദനമേഖലയിലെ സ്ഥിതിഗതികൾ അത്ര ശുഭകരമല്ലെന്ന തിരിച്ചറിവിൽ വ്യവസായികൾ കിട്ടുന്ന വിലയ്ക്കു ചരക്ക് സംഭരിക്കുന്ന നിലപാട് സ്വീകരിച്ചത് വാരാന്ത്യം കന്പനി സപ്ലെയർമാരെ മുൾമുനയിലാക്കി. ഇതോടെ കിലോഗ്രാമിന് 194ൽ ഇടപാടുകൾക്കു തുടക്കംകുറിച്ച നാലാം ഗ്രേഡ് 200ലേക്ക് ഉയർന്നു. നീണ്ട ഇടവേളയ്ക്കുശേഷം വിപണി ഇരട്ട സെഞ്ചുറി കരസ്ഥമാക്കിയെങ്കിലും ഉത്പാദനമേഖലയിൽ ചരക്കിന്റെ കരുതൽശേഖരം നാമമാത്രമാണ്. ശനിയാഴ്ച 201 രൂപയ്ക്കും ചരക്കിന് ആവശ്യക്കാരുണ്ടായി. ടാപ്പിംഗിന് ഒരുക്കം വിലക്കയറ്റംകണ്ട് ടാപ്പിംഗ് പുനരാരംഭിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങൾ കാർഷികമേഖലയിൽ ആരംഭിച്ചു. മഴയിൽ വെട്ട് മുന്നോട്ടുകൊണ്ടുപോകാനായാലും പുതിയ ഷീറ്റ് വില്പനയ്ക്കു സജ്ജമാകാൻ ജൂണ് അവസാനവാരം വരെ കാത്തിരിക്കേണ്ടിവരും. ഇത് വ്യവസായികളെ കൂടുതൽ സമ്മർദത്തിലാക്കും. ഇറക്കുമതി ചരക്കിന്റെ വരവ് വൈകുന്നതും രാജ്യാന്തര വിലക്കയറ്റവും വിപണിയുടെ അടിത്തറ ശക്തമാക്കും. നാലാം ഗ്രേഡ് ഷീറ്റ് 19,300 രൂപയിൽനിന്ന് 20,000ലേക്ക് ഉയർന്നു. അഞ്ചാം ഗ്രേഡ് 600 രൂപ കയറി 19,600ൽ വിപണനം നടന്നു. ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിൽ റബർ കുതിപ്പ് തുടരുകയാണ്. അവധിവില 342 യെന്നിൽനിന്ന് 358 വരെ ഉയർന്നു. മുൻവാരം സൂചിപ്പിച്ച 359ലെ പ്രതിരോധം ഭേദിക്കാനുള്ള കരുത്തു ലഭിച്ചില്ലെങ്കിലും ഉത്പാദനമേഖലയിലെ സ്ഥിതിഗതികൾ നിക്ഷേപകരെ റബർ അവധിയിലേക്ക് ആകർഷിക്കാം. 328 യെന്നിലെ സപ്പോർട്ട് നിലനിൽക്കുവോളം റബർ 366-390ലേക്ക് ഉയരാൻ ശ്രമിക്കും. വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ റബർ ബുള്ളിഷ് മൂഡിലാണെങ്കിലും 2010 ജനുവരിയിൽ രേഖപ്പെടുത്തിയ 467 യെന്നിലേക്ക് ഉയരാനുള്ള സാധ്യതകൾ ഇനിയും തെളിഞ്ഞിട്ടില്ല. കുതിച്ച് കുരുമുളക് നാടൻ കുരുമുളകിനായി അന്തർസംസ്ഥാന വാങ്ങലുകാർ പരക്കം പായുന്നു. ഉത്പന്നവില അടിക്കടിയുയർത്തി ചരക്ക് സംഭരിക്കാൻ ഉത്തരേന്ത്യൻ ലോബി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. ഇതോടെ അവർ മുളകിനായി കാർഷികമേഖലയിൽ നേരിട്ടിറങ്ങിയിട്ടും ഫലം കണ്ടില്ല. ഒന്നോ രണ്ടോ മാസം കാത്തിരുന്നാൽ ഉത്സവകാല ഡിമാൻഡ് വിപണിയെ പുതിയ തലങ്ങളിൽ എത്തിക്കുമെന്ന നിലപാടിലാണു കർഷകർ. കേവലം രണ്ടാഴ്ചയിൽ മുളകുവില 5000 രൂപ ഉയർന്നു; കഴിഞ്ഞവാരം മാത്രം 3100 രൂപയുടെ വർധന. വാരാന്ത്യം കൊച്ചിയിൽ അണ്ഗാർബിൾഡ് മുളക് 64,000 രൂപയിലും ഗാർബിൾഡ് 66,000 രൂപയിലുമാണ്. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 8200 ഡോളറായി. ഏലത്തിന് ഉണർവ് കാലവർഷം സജീവമായതോടെ ഏലത്തോട്ടങ്ങളിൽ ഉണർവ് വ്യക്തമാണ്. സീസണ് മുന്നിൽക്കണ്ട് സ്റ്റോക്കിസ്റ്റുകൾ ചരക്കുവില്പനയ്ക്ക് ഉത്സാഹിച്ചു. വാരമധ്യം ഒറ്റ ദിവസം നടന്ന രണ്ടു ലേലങ്ങളിലായി ഒരു ലക്ഷം കിലോയിലധികം ഏലക്ക വിൽപ്പനയ്ക്കിറങ്ങി. കഴിഞ്ഞ മാസത്തെ വരൾച്ചയിൽ സീസണ് ഓഗസ്റ്റിലേക്കു നീളുമെന്ന വിലയിരുത്തലിലായിരുന്നു ഒരു വിഭാഗം ഉത്പാദകർ. എന്നാൽ, ഹൈറേഞ്ചിൽ മഴമേഘങ്ങളുടെ സാന്നിധ്യം കണക്കിലെടുത്ത് ജൂലൈ അവസാനം വിളവെടുപ്പിന് അവസരമൊരുക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അതേസമയം, താഴ്ന്ന വിലയ്ക്കു ചരക്ക് ലഭിക്കാതെവന്നതോടെ വാങ്ങലുകാർ ശരാശരി ഇനങ്ങൾ കിലോ 2408 വരെ ഉയർത്തി. നാളികേരോത്പന്ന വിപണി രക്ഷകനെ തേടുന്നു. മാസാരംഭത്തിലും വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ആവശ്യക്കാരില്ലാത്തതു മില്ലുകാരെ സമ്മർദത്തിലാക്കി. സ്റ്റോക്കുള്ള എണ്ണ വിറ്റുമാറാൻ തിടുക്കം കാണിച്ച വ്യവസായകൾ കൊപ്ര സംഭരണത്തിൽ നിയന്ത്രണം വരുത്തി. കൊച്ചിയിൽ കൊപ്ര 9800 രൂപയിലും വെളിച്ചെണ്ണ 15,000 രൂപയിലുമാണ്. വിലത്തകർച്ച ആഭരണവിപണിയിൽ സ്വർണത്തിനു വിലത്തകർച്ച. പവൻ 53,200 രൂപയിൽനിന്ന് 53,840 വരെ ഉയർന്നശേഷം ശനിയാഴ്ച 52,560ലേക്ക് ഇടിഞ്ഞു. ചൈനീസ് കേന്ദ്രബാങ്ക് സ്വർണം ശേഖരിക്കുന്നതിൽ വരുത്തിയ നിയന്ത്രണം വിപണിയുടെ കരുത്തുചോർത്തി.

Source link